മാക്ബത് : ദി ലാസ്റ്റ് ഷോ നാളെയും മറ്റന്നാളുമായി അരങ്ങിൽ

തിരുവനന്തപുരം : കേരള സംഗീത നാടക അക്കാദമിയുടെ അമച്വർ നാടക മത്സരത്തിൽ മികച്ച രചനയ്ക്കുള്ള പുരസ്‌കാരം നേടിയ കനൽ സാംസ്‌കാരിക വേദിയുടെ ഏറ്റവും പുതിയ നാടകം “മാക്ബത് : ദി ലാസ്റ്റ് ഷോ നാളെയും മറ്റന്നാളുമായി (ഏപ്രിൽ 12&13) അരങ്ങിലെത്തുന്നു.

Advertisements

വീണ്ടും ഭഗവാന്റെ മരണം, സോവിയറ്റ് സ്റ്റേഷൻ കടവ് എന്നീ പ്രേക്ഷക പ്രശംസ നേടിയ നാടകങ്ങൾക്ക് ശേഷം കനൽ അവതരിപ്പിക്കുന്ന പതിനാറാമത്തെ നാടകമാണ് ” മാക്ബത് : ദി ലാസ്റ്റ് ഷോ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹസിം അമരവിള സംവിധാനം ചെയ്ത നാടകത്തിന്റെ അവതരണം വൈകുന്നേരം *3 മണിക്കും 7 മണിക്കും* ദിവസേന രണ്ട് ഷോകളായി തിരുവനന്തപുരം തൈക്കാട് സൂര്യ ഗണേശത്തിലാണ് അരങ്ങേറുന്നത്.

Hot Topics

Related Articles