കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോർപറേഷൻ ധർണ നടത്തി : നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു

പാലാ : കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോർപറേഷൻ (ഐ.എൻ.ടി.യു സി) പാലാ വൈദ്യുതി ഭവനുമുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. 2013 ന് ശേഷം സർവീസിൽ കയറിയ കെ.എസ്.ഇ.ബി ജീവനക്കാരുടെ സ്ഥാനക്കയറ്റം അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക , കെ.എസ്.ഇ.ബിയെ കടക്കെണിയിലാക്കിയ അഴിമതികൾ അന്വേഷിക്കുക , കുറ്റക്കാരെ ശിക്ഷിക്കുക , എല്ലാ ജീവനക്കാരെയും സംരക്ഷിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കുക , പ്രമോഷനുകൾ നികത്താനുള്ള ഒഴിവുകൾ മുഴുവൻ നികത്തുക , 2013 ന് മുമ്പുള്ള വിജ്ഞാപന പ്രകാരം ജോലിയിൽ പ്രവേശിച്ചവർക്ക് പെൻഷൻ അനുവദിച്ച കോടതി വിധി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജീവനക്കാർ ധർണ നടത്തിയത്.

Advertisements

Hot Topics

Related Articles