കോട്ടയം നഗരമധ്യത്തിൽ സ്വകാര്യ ബസുകളുടെ അമിത വേഗം; ചന്തക്കവലയിൽ സ്വകാര്യ ബസിന് അടിയിൽ പെടാതെ ബൈക്ക് യാത്രക്കാരായ ദമ്പതിമാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

ചന്തക്കവലയിൽ നിന്നും
ജാഗ്രതാ ന്യൂസ്
സ്‌പെഷ്യൽ റിപ്പോർട്ടർ

കോട്ടയം: നഗരമധ്യത്തിലൂടെ ലക്കും ലഗാനുമില്ലാതെ അമിത വേഗത്തിൽ സ്വകാര്യ ബസുകൾ പായുന്നു. വെള്ളിയാഴ്ച രാവിലെ ചന്തക്കവലയിലെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിന് അടിയിൽപ്പെടാതെ ബൈക്ക് യാത്രക്കാരായ ദമ്പതിമാർ രക്ഷപെട്ടത് ഭാഗ്യം കൊണ്ടു മാത്രമാണ്. റോഡിൽ രക്തം വീഴാതെ രക്ഷപെട്ട ദമ്പതിമാർ ഭയന്നു വിറച്ച് ബൈക്ക് റോഡരികിൽ രണ്ടു മിനിറ്റോളം നിർത്തിയ ശേഷമാണ് യാത്ര തുടർന്നത്.

Advertisements

വെള്ളിയാഴ്ച രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം. നഗരമധ്യത്തിലെ ഏറ്റവും തിരക്കേറിയ ചന്തക്കവലയിൽ നിന്നും തിരുനക്കര ഭാഗത്തേയ്ക്കാണ് അമിത വേഗത്തിൽ സ്വകാര്യ ബസുകൾ പാഞ്ഞത്. മത്സര ഓട്ടത്തെ തുടർന്ന് പാഞ്ഞ സ്വകാര്യ ബസിന്റെ അടിയിൽ നിന്നും ഭാഗ്യം കൊണ്ടു മാത്രമാണ് ഈ ദമ്പതിമാർ രക്ഷപെട്ടത്. മിന്നൽ വേഗത്തിൽ ജില്ലാ ആശുപത്രി ഭാഗത്തു നിന്നും ഒരു സ്വകാര്യ ബസ് പാഞ്ഞെത്തുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ ബസിന് മുന്നിൽ പെടാതെ വെട്ടിച്ചു മാറ്റുകയായിരുന്നു ബൈക്ക്. ഈ സമയം മറ്റൊരു ബസ് മുന്നിലെത്തി. ഇതോടെ ബൈക്ക് വേഗം അരികിലേയ്ക്ക് ഒതുക്കി നിർത്തുകയായിരുന്നു ദമ്പതിമാർ. ബൈക്ക് യാത്രക്കാർക്ക് അൽപം ശ്രദ്ധ ഒന്ന് പാളിയിരുന്നെങ്കിൽ, ഇരുവരും വാഹനത്തിന് അടിയിൽ വീണേനെ. ദാരുണമായുള്ള അപകടം ഒഴിവായത് ദമ്പതിമാരുടെ മനസാന്നിധ്യം ഒന്നുകൊണ്ടു മാത്രമാണ്.

Hot Topics

Related Articles