മൊഹാലി ടെസ്റ്റ്; രവീന്ദ്ര ജഡേജയ്ക്ക് സെഞ്ച്വറി; ഇന്ത്യ ഡ്രൈവിംങ് സീറ്റിൽ

മൊഹാലി: കോഹ്ലിയിൽ നിന്നു പ്രതീക്ഷതും, പന്തിനു നഷ്ടമായതുമായ നേട്ടം സ്വന്തമാക്കി രവീന്ദ്ര ജഡേജ! ശ്രീലങ്കയ്‌ക്കെതിരായ ആദ്യത്തേതും, വിരാട് കോഹ്ലിയുടെ നൂറാമത്തേതുമാ3യ ടെസ്റ്റിൽ സെഞ്ച്വറി നേട്ടം സ്വന്തമാക്കി ജഡേജ..! മികച്ച പ്രകടനത്തോടെ ടീമിനെ ഡ്രൈവിംങ് സീറ്റിൽ എത്തിച്ചാണ് ജഡേജ സെഞ്ച്വറി സ്വന്തമാക്കിയത്. നൂറ് കടന്ന് പുറത്താകാതെ നിൽക്കുന്ന ജഡേജയ്‌ക്കൊപ്പം, ജയന്ത് യാദവാണ് കൂട്ട് നിൽക്കുന്നത്.

Advertisements

ആദ്യ ദിനം 357 ഏഴ് എന്ന നിലയിലാണ് ഇന്ത്യ ബാറ്റിംങ് അവസാനിപ്പിച്ചത്. പത്ത് റണ്ണുമായി അശ്വിനും, 45 റണ്ണുമായി ജഡേജയുമായിരുന്നു ക്രീസിൽ. 160 പന്തിലാണ് ജഡേജ നൂറ് തികച്ചത്. ജഡേജ സെഞ്ച്വറി തികച്ചതിനു പിന്നാലെ അശ്വിൻ 82 പന്തിൽ 61 റണ്ണുമായി പുറത്താകുകയും ചെയ്തു. പത്ത് ഫോർ അടക്കമാണ് ജഡേജ് നൂറ് കടന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആദ്യ ദിനം ഇന്ത്യയ്ക്കു വേണ്ടി 97 പന്തിൽ 96 റണ്ണുമായി ഋഷഭ് പന്തും, 76 പന്തിൽ 45 റണ്ണുമായി കോഹ്ലിയും, 28 പന്തിൽ 29 റണ്ണുമായി രോഹിത് ശർമ്മയും, 49 പന്തിൽ 33 റണ്ണുമായി മായങ്ക് അഗർവാളും തിളങ്ങിയിരുന്നു. ലഞ്ചിന് പരിയുമ്പോൾ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ് നഷ്ടത്തിൽ 468 റണ്ണെടുത്തിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.