എം.സി റോഡിൽ കാരിത്താസിനു സമീപം അപകടം; ബൈക്കും തമിഴ്‌നാട് രജിസ്‌ട്രേഷൻ ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്; പരിക്കേറ്റത് കിടങ്ങൂർ സ്വദേശിയ്ക്ക്

കാരിത്താസിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ

കോട്ടയം: എം.സി റോഡിൽ കാരിത്താസിനു സമീപം ബൈക്കും തമിഴ്‌നാട് രജിസ്‌ട്രേഷൻ ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. കിടങ്ങൂർ പുന്നത്തുറ സ്വദേശിയായ നന്ദകിഷോറി(18)നാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇയാളെ അടിയന്തരമായി വെന്റിലേറ്ററിലേയ്ക്കു മാറ്റിയതായാണ് സൂചന ലഭിച്ചിരിക്കുന്നത്.

Advertisements

ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ എം.സി റോഡിൽ കാരിത്താസിനും മാതാ ആശുപത്രിയ്ക്കും ഇടയ്ക്കുള്ള റോഡിലായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും ഏറ്റുമാനൂരിലേയ്ക്കു വരികയായിരുന്നു തമിഴ്‌നാട് രജിസ്‌ട്രേഷൻ ടൂറിസ്റ്റ് ബസ്. ഈ സമയം എതിർ ദിശയിൽ നിന്നും എത്തിയ നന്ദകിഷോറിന്റെ ബൈക്കിൽ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നന്ദകിഷോർ റോഡിൽ വീണു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ സമയം അപകട വിവരം അറിഞ്ഞാണ് ഹൈവേ പെട്രോളിംങ് സംഘം സ്ഥലത്ത് എത്തിയത്. തുടർന്ന്, ഹൈവേ സംഘം സ്ഥല്ത്ത് എത്തി. തുടർന്ന്, ഇതുവഴി എത്തിയ മറ്റൊരു കാറിൽ പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. ടൂറിസ്റ്റ് ബസ് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Hot Topics

Related Articles