അക്രമകാരികളെ ഒറ്റപ്പെടുത്തുക, സംവാദാത്മകമാകട്ടെ ക്യാമ്പസുകൾ ; എസ്എഫ്ഐ പ്രതിരോധ സംഗമം

കോട്ടയം : കലാലയങ്ങളെ ചോരകളമാക്കുന്ന കെ എസ് യു – എ ബി വി പി – ക്യാമ്പസ് ഫ്രണ്ട് അക്രമ രാഷ്ട്രീയത്തിനെതിരെ ‘അക്രമകാരികളെ ഒറ്റപ്പെടുത്തുക, സംവാദാത്മകമാകട്ടെ ക്യാമ്പസുകൾ’ എന്ന മുദ്രാവാക്യമുയർത്തി മാർച്ച് 5 സ:അഷ്റഫ് രക്തസാക്ഷി ദിനത്തിൽ എസ് എഫ് ഐ കോട്ടയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിരോധ സംഗമം സംഘടിപ്പിച്ചു.

Advertisements

കോട്ടയം നഗരത്തിൽ നടന്ന പ്രതിരോധ സംഗമം ഡി വൈ എഫ് ഐ കോട്ടയം ബ്ലോക്ക് സെക്രട്ടറി എസ് ബിനോയ്‌ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
എസ് എഫ് ഐ കോട്ടയം ഏരിയ പ്രസിഡന്റ്‌ അശ്വിൻ ബിജു അധ്യക്ഷനായ യോഗത്തിൽ ഏരിയ സെക്രട്ടറി അക്ഷയ് ലാൽ സ്വാഗതവും, ഏരിയ ജോയിന്റ് സെക്രട്ടറി അജയ് മാമൻ കോശി നന്ദിയും പറഞ്ഞു.
ജില്ലാ കമ്മിറ്റി അംഗങ്ങളായ പ്രണവ് കെ എസ്,  മീനു എം ബിജു എന്നിവർ സംസാരിച്ചു.

Hot Topics

Related Articles