കോട്ടയം: പാലായിൽ യുവതിയേയും ഭർത്താവിനെയും മർദ്ദിക്കുകയും ,അപമാനിക്കുകയും ചെയ്ത പ്രതികൾ അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക് ഷോപ് കേരള എന്ന സംഘടനയിൽ അംഗങ്ങളല്ലാത്തവരാണന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു. ഈ മേഘലയിൽ പണിയെടുത്ത് ഉപജീവനമാർഗ്ഗം തേടുന്ന ലക്ഷക്കണക്കിന് തൊഴിലാളികളുടെ അന്തസിന് കരിനിഴൽ വീഴ്ത്തുന്നവരാണ് ഇത്തരം ക്രിമിനലുകൾ.
Advertisements
37 വർഷത്തെ സംഘടനയുടെ ചരിത്രത്തിൽ ഇത്തരം ക്രിമിനൽ കേസ്സിൽപ്പെട്ട ആരും തന്നെ സംഘടനയിൽ അംഗളായിരുന്നില്ല എന്ന് അഭിമാനത്തോടെ പറയാൻ സാധിക്കും .വർക് ഷോപ്പുകാർക്ക് മൊത്തത്തിൽ അപമാനം വരുത്തിവെക്കുന്ന ഇത്തരം ക്രിമിനലുകൾക്ക് എതിരെ ശക്തമായ നടപടി അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടാകണം.