ചിങ്ങവനത്തു നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
ചിങ്ങവനം: എം.സി റോഡിൽ പൊലീസ് സ്റ്റേഷനു മുന്നിൽ ലോറിയിൽ നിന്നും മലിനജലം വീണതോടെ അപകടം. മൂന്നു ബൈക്ക് യാത്രക്കാർ റോഡിൽ തെന്നി വീണു. താടിയെല്ലിന് അടക്കം പരിക്കേറ്റവരെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു സംഭവം.
എം.സി റോഡിലൂടെ കടന്നു പോയ ഏതോ ലോറിയിൽ നിന്നാണ് മലിന ജലം റോഡിൽ വീണത്. ഇത് അറിയാതെ ഇതുവഴി എത്തിയ ബൈക്ക് യാത്രക്കാർ റോഡിൽ തെന്നി വീഴുകയായിരുന്നു. അപകടം കണ്ട് ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ നിന്നടക്കം ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി. തുടർന്ന്, അപകടത്തിൽപ്പെട്ട ബൈക്ക് യാത്രക്കാരെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. റോഡിൽ വീണതിൽ രണ്ടു പേർക്കും താടിയെല്ലിനാണ് പരിക്കേറ്റത്. ഇവരെ പ്രഥമശുശ്രൂഷ നൽകിയ ശേഷം വിട്ടയച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അപകടത്തെ തുടർന്ന് എംസി റോഡിൽ അൽപ സമയത്തോളം ഗതാഗതവും തടസപ്പെട്ടു. അഗ്നിരക്ഷാ സേനാ സംഘം എത്തി റോഡ് കഴുകി വൃത്തിയാക്കിയ ശേഷമാണ് വാഹനങ്ങൾ കടത്തി വിട്ടത്. ഭാഗ്യം കൊണ്ടു മാത്രമാണ് കൂടുതൽ അപകടം ഒഴിവായത്.