കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ വീണ്ടും പാർക്കിംങ് പ്രതിസന്ധി; പാർക്കിംങിനായി പ്രത്യേക സംവിധാനം ഒരുക്കിയിട്ടും പ്രതിസന്ധി പരിഹരിക്കാനാവുന്നില്ല; തിരക്ക് വർദ്ധിച്ചതോടെ മരച്ചുവട്ടിൽ കാറുകൾ പാർക്ക് ചെയ്യേണ്ട ഗതികേടിൽ യാത്രക്കാർ

കോട്ടയം: റെയിൽവേ സ്‌റ്റേഷനിൽ വീണ്ടും പാർക്കിംങ് പ്രതിസന്ധി. റെയിൽവേ സ്റ്റേഷനിൽ പാർക്കിംങിനായി പ്രത്യേക ക്രമീകരണം ഒരുക്കിയിട്ടും ഇപ്പോഴും വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടത് യാതൊരു സുരക്ഷയുമില്ലാതെ. പാർക്കിംങിനായി ക്രമീകരിച്ച പാർക്കിംങ് പ്ലാസ ഇനിയും പൂർണമായും തുറന്ന് കൊടുക്കാത്തതാണ് വാഹനങ്ങൾക്ക് പാർക്കിംങ് സൗകര്യം ഒരുക്കുന്നതിന് തടസമായി നിൽക്കുന്നത്. മൂന്ന് നിലയിലുള്ള പാർക്കിംങ് പ്ലാസയിൽ താഴത്തെ നിലയിൽ ബൈക്കുകൾ വയ്ക്കുന്നതിനു മാത്രമാണ് സൗകര്യമുള്ളത്.

Advertisements

മുകൾ നിലയിൽ കാറുകൾക്കായാണ് ക്രമീകരണം ഒരുക്കിയിരുന്നതെങ്കിലും ഇതുവരെയും ഈ പ്ലാസ തുറന്നു നൽകിയിട്ടില്ല. അതുകൊണ്ടു തന്നെ റെയിൽവേ സ്റ്റേഷനിൽ കാറുമായി എത്തുന്നവർ ഇപ്പോഴും കാറുകൾ പാർക്ക് ചെയ്യുന്നത് റെയിൽവേ സ്റ്റേഷനു മുന്നിലെ പക്ഷികളും മരങ്ങളും നിറഞ്ഞ മൈതാനത്ത് തന്നെയാണ്. ഇവിടെ വാഹനങ്ങൾ നിറഞ്ഞു തുളുമ്പിയാൽ സ്വാഭാവികമായിട്ടും വാഹനങ്ങൾ റോഡിലേയ്ക്ക് ഇറക്കി പാർക്ക് ചെയ്യേണ്ടി വരും. ഈ സാഹചര്യത്തിൽ പിഴയും പിരിവുമായി റെയിൽവേ സംരക്ഷണ സേന രംഗത്ത് എത്തും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റെയിൽവേ സ്‌റ്റേഷനിൽ എത്തുന്നവരിൽ പലരും ട്രെയിനിൽ അതിവേഗം പോകുന്നതിനു വേണ്ടി ഓടിയെത്തുന്നവരാണ്. ഇവരിൽ പലരും വാഹനം റോഡിൽ ഒതുക്കി പാർക്ക് ചെയ്ത ശേഷം വൈകുന്നേരം മാത്രമാകും മടങ്ങിയെത്തുന്നത്. ഈ സമയം റെയിൽവേ സംരക്ഷണ സേന ഇവർക്ക് കുറിയുമായി കാത്തിരിക്കുന്നുണ്ടാകും. വാഹനം റോഡിൽ പാർക്ക് ചെയ്തതിനു ഫൈനും വാങ്ങിയാണ് ഇവരിൽ പലരും മടങ്ങുന്നത്. ഈ സാഹചര്യത്തിൽ റെയിൽവേ സ്റ്റേഷനിൽ എത്തുന്ന യാത്രക്കാരുടെ വാഹനങ്ങൾക്ക് യാതൊരു സുരക്ഷയുമില്ലെന്നതാണ് യാഥാർത്ഥ്യം.

വാഹനങ്ങൾ കൃത്യമായി പാർക്ക് ചെയ്യാൻ നിർദേശം നൽകുന്നതിനോ, പാർക്കിംങ് ഫീസ് പിരിക്കുന്നതിനോ പോലും രാവിലെ സമയത്ത് ആരെയും ഇവിടെ കാണാറില്ല. പാർക്ക് ചെയ്യുന്ന സ്ഥലത്തെപ്പറ്റി നിർദേശം നൽകാൻ പൊലീസ് ഉദ്യോഗസ്ഥരും ഉണ്ടാകാറില്ല. എന്നാൽ, വാഹനങ്ങൾ ഈ റോഡിൽ പാർക്ക് ചെയ്താൽ പിഴ അടപ്പിക്കാനും നടപടി എടുപ്പിക്കാനും ഇവർ മുന്നിലുണ്ടാകും താനും.

Hot Topics

Related Articles