അന്താരാഷ്ട്ര വനിതാദിനത്തിൽ ‘ഷീ റൈഡു’മായി കിംസ്‌ഹെൽത്തും ലുലു മാളും

തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് എട്ടിന് വനിതകൾക്കായി ‘ഷീ റൈഡ്’ എന്ന പേരിൽ ഇരുചക്രവാഹന റാലിയുമായി കിംസ്‌ഹെൽത്തും ലുലു മാളും. അവയവദാനത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇക്കുറി വനിതാദിന ഇരുചക്രറാലി സംഘടിപ്പിക്കുന്നത്.

Advertisements

എട്ടാം തിയതി രാവിലെ ആറരയ്ക്ക് ലുലുമാൾ പാർക്കിംഗ് സ്ഥലത്തു നിന്നാണ് ‘ഷീ റൈഡ്’ ആരംഭിക്കുന്നത്. റാലിയ്ക്കായി രജിസ്റ്റർ ചെയ്യുന്നവർക്ക് ടി ഷർട്ട്, പെട്രോൾ കൂപ്പൺ, സർട്ടിഫിക്കറ്റ്, ലഘുഭക്ഷണം എന്നിവ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9539538888 എന്ന നമ്പരിൽ ബന്ധപ്പെടുക.

Hot Topics

Related Articles