കോട്ടയം നഗരമധ്യത്തിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ സ്ത്രീകൾക്കു നേരെ വീണ്ടും അതിക്രമം; പട്ടാപ്പകൽ നാലു സ്ത്രീകളെ കടന്നു പിടിച്ച യുവാവിനെ പിങ്ക് പൊലീസ് സംഘം പിടികൂടി; പിടിയിലായത് കട്ടപ്പന സ്വദേശി

തീയറ്റർ റോഡിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ

കോട്ടയം: നഗരമധ്യത്തിൽ വീണ്ടും സ്ത്രീകൾക്കു നേരെ സാമൂഹ്യ വിരുദ്ധന്റെ അതിക്രമം. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു സമീപത്തെ മൂന്നു പെൺകുട്ടികളെ കടന്നു പിടിച്ച യുവാവിനെ പെൺകുട്ടികളുടെ പരാതിയെ തുടർന്ന് പിങ്ക് പൊലീസും, സ്‌പൈഡർ പെട്രോളിംങ് സംഘവും, കൺട്രോൾ റൂം പൊലീസ് സംഘവും ചേർന്ന് പിടികൂടി. തുടർന്ന് ഇയാളെ പൊലീസ് സംഘം വെസ്റ്റ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്. പരാതിക്കാരായ പെൺകുട്ടികളും ഇവിടെ എത്തിയിട്ടുണ്ട്.

Advertisements

ഞായറാഴ്ച രാവിലെ 11 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. തീയറ്റർ റോഡിലൂടെ സിനിമ കാണുന്നതിനായി തീയറ്ററിലേയ്ക്കു പോകുകയായിരുന്നു പെൺകുട്ടികൾ. ഈ സമയം തീയറ്റർ റോഡിലൂടെ നടന്നെത്തിയ പ്രതി, പെൺകുട്ടികളോട് മോശമായി കമന്റ് ചെയ്യുകയും കടന്ന് പിടിക്കുകയുമായിരുന്നു. ഇതേ തുടർന്ന്, പെൺകുട്ടികൾ ബഹളം വയ്ക്കുകയും ഈ സമയം ഇവിടെ റോഡിലുണ്ടായിരുന്ന പിങ്ക് പൊലീസ് സംഘത്തെ വിവരം അറിയിക്കുകയും ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന പിങ്ക് പൊലീസ് സംഘം ഉടൻ തന്നെ സ്ഥലത്ത് എത്തി. പെൺകുട്ടികൾക്കൊപ്പം നടന്ന പിങ്ക് പൊലീസ് സംഘം പ്രതിയായ യുവാവിനെ കണ്ടെത്തി. തുടർന്ന്, ഇയാളെ പിടികൂടി. സഹായത്തിനായി സ്‌പൈഡർ പെട്രോളിംങ് സംഘത്തെയും, പൊലീസ് കൺട്രോൾ റൂം സംഘത്തെയും വിളിച്ചു വരുത്തിയിരുന്നു. ഇവരുടെ സഹായത്തോടെയാണ് യുവാവിനെ പിടികൂടിയത്. സ്റ്റേഷനിൽ എത്തിച്ച് യുവാവിനെ ചോദ്യം ചെയ്യുകയാണ്. പെൺകുട്ടികളുടെ മൊഴിയെടുക്കുകയാണ്. തുടർ നടപടികൾ പെൺകുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ സ്വീകരിക്കുമെന്ന് വെസ്റ്റ് പൊലീസ് അറിയിച്ചു.

Hot Topics

Related Articles