നിങ്ങളുടെ വായ്പ റിക്കവറിയിലാണോ! ഇളവുകൾ ആവശ്യമുണ്ടോ..? കടബാധ്യത ഒഴിവാക്കാൻ ഇടപെടൽ വേണോ; കോട്ടയം ജില്ലാ ഭരണകൂടത്തിന്റെ റവന്യു റിക്കവറി ബാങ്ക് അദാലത്ത് മാർച്ച് 19 മുതൽ

കോട്ടയം: കൊവിഡ് കാലം അടക്കമുള്ള സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറുന്ന സാധാരണക്കാർക്ക് സഹായവുമായി ജില്ലാ ഭരണകൂടം. കൊവിഡ് കാലത്തെ ഇളവുകൾ അടക്കമുള്ളവയുമായാണ് ജില്ലാ ഭരണകൂടം രംഗത്ത് എത്തിയിരിക്കുന്നത്. കോട്ടയം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള റവന്യു റിക്കവറി ബാങ്ക് അദാലത്താണ് സാധാരണക്കാർക്ക് പ്രയോജനവുമായി മാർച്ച് 19 മുതൽ 22 വരെ നടക്കുന്നത്.

Advertisements

കാഞ്ഞിരപ്പള്ളി ലൂർദ് പള്ളി പാരിഷ് ഹാളിൽ മാർച്ച് 19 ന് കാഞ്ഞിരപ്പള്ളി താലൂക്കിലെ അദാലത്ത് നടക്കും. ഇതേ ദിവസം ചങ്ങനാശേരി നഗരസഭ ടൗൺ ഹാളിലാണ് ചങ്ങനാശേരിയിലെ അദാലത്ത് നടക്കുക. 21 ന് ലോഗോസ് ജംഗ്ഷനിലെ ഗുഡ് ഷെപ്പേർഡ് പള്ളിയ്ക്കു സമീപത്തുള്ള കാർമ്മൽ ഹാളിൽ കോട്ടയം താലൂക്കിലെ അദാലത്ത് നടക്കും. 21 വൈക്കം സത്യാഗ്രഹ സ്മാരക ഹാളിലാണ് വൈക്കം താലൂക്കിലെ അദാലത്ത് നടക്കുക. പാലാ നഗരസഭ ടൗൺ ഹാളിൽ 22 ന് മീനച്ചിൽ താലൂക്കിലെ അദാലത്ത് നടക്കും. രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് മൂന്നു വരെയാണ് അദാലത്ത് നടക്കുക.

Hot Topics

Related Articles