കൂരോപ്പട മാർ സ്ലീവാ പള്ളി മുറ്റത്ത് കുഴഞ്ഞ് വീണ് മരിച്ച വയോധികന്റെ സംസ്‌കാരം ഇതേ പള്ളിയിൽ നടക്കും; സംസ്‌കാരം ചൊവ്വാഴ്ച

കൂരോപ്പട: കൂരോപ്പടയിലെ പള്ളിമുറ്റത്ത് കുഴഞ്ഞു വീണു മരിച്ച വയോധികന്റെ സംസ്‌കാരം ഇതേ പള്ളിയിൽ തന്നെ നടക്കും. കൂരോപ്പട കുട്ടിനായിക്കൽ ഫിലിപ്പ് (തങ്കച്ചൻ -64) ആണ് ഞായറാഴ്ച രാവിലെ പള്ളി മുറ്റത്ത് കുഴഞ്ഞു വീണ് മരിച്ചത്. ഇദ്ദേഹത്തിന്റെ സംസ്‌കാര ശുശ്രൂഷകൾ മാർച്ച് എട്ട് ചൊവ്വാഴ്ച വൈകിട്ട് നാലിന് വീട്ടിൽ നിന്നും ആരംഭിച്ച് കൂരോപ്പട മാർ സ്ലീവാ ദേവാലയത്തിൽ നടക്കും.

Advertisements

ഞായറാഴ്ച രാവിലെ കാറിൽ നിന്നും ഇറങ്ങി മുറ്റത്തേയ്ക്കു നടക്കുന്നതിനിടെ കുഴഞ്ഞു വീണ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കൂരോപ്പട മാർസ്ലീവാ പള്ളിയിൽ ഞായറാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ഇന്ന് രാവിലെ കൂരോപ്പട പള്ളിയിൽ പ്രാർത്ഥനയ്ക്ക് എത്തിയപ്പോൾ മൈതാനത്ത് കുഴഞ്ഞ് വീഴുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉടൻ തന്നെ മണർകാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുന്നതിന് കഴിഞ്ഞില്ല. സംസ്‌ക്കാരം പിന്നീട്.
ഗ്രീൻവാലി കേറ്ററിംഗ് സർവ്വീസ് നടത്തുന്ന ബേബിച്ചന്റെ സഹോദരനാണ്.
ഭാര്യ – അന്നമ്മ (ആനി , കടേപ്പറമ്പിൽ ചേർത്തല)
മക്കൾ – ജാസ്മിൻ ഫിലിപ്പ്, അശ്വിൻ ഫിലിപ്പ് (ഇരുവരും കാനഡ)
മരുമകൻ – സാനു വർഗീസ് ചൊള്ളാൽ വാളകം മൂവാറ്റുപുഴ
സഹോദരങ്ങൾ – മേരിക്കുട്ടി ജോസ് പറയരുതോട്ടം കൊഴുവനാൽ, സെലിൻ ടോം പ്ലോത്തോട്ടത്തിൽ കളത്തുക്കടവ്, സാലി ജോസ് കണയനാനിക്കൽ തീക്കോയി, മാത്യു ജോസഫ് (ബേബിച്ചൻ) ( ഗ്രീൻവേ കാറ്ററിങ് കൂരോപ്പട), പുഷ്പ ജോയി വരിക്കാനിക്കൽ വേലത്തുശേരി തീക്കോയി.

Hot Topics

Related Articles