വൈദ്യുതി മുടങ്ങിയപ്പോൾ ജനറേറ്റർ പ്രവർത്തിക്കാൻ വൈകി; കോട്ടയം നഗരമധ്യത്തിൽ അനുപമ തീയറ്ററിൽ കാണികളുടെ അക്രമം; തീയറ്ററിന്റെ ചില്ല് അടിച്ചു തകർത്തു

കോട്ടയം നഗരത്തിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ

കോട്ടയം: മമ്മൂട്ടിയുടെ അമൽ നീരദ് ചിത്രം ഭീഷ്മയുടെ പ്രദർശനത്തിനിടെ വൈദ്യുതി മുടങ്ങിയതോടെ തീയറ്ററിന്റെ ചില്ല് അടിച്ച് തകർത്ത് അക്രമി സംഘം. കോട്ടയം നഗരമധ്യത്തിലെ അനുപമ തീയറ്ററിന്റെ ചില്ലാണ് അക്രമി സംഘം അടിച്ച് തകർത്തത്. ഞായറാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു അക്രമ സംഭവങ്ങൾ.

Advertisements

മാറ്റിനി നടക്കുന്നതിനിടെ തീയറ്ററിനുള്ളിൽ വൈദ്യുതി മുടങ്ങുകയായിരുന്നു. ഇതേ തുടർന്നു പ്രകോപിതരായ അക്രമി സംഘം തീയറ്ററിനുള്ളിൽ ബഹളം വച്ചു. ജനറേറ്റർ പ്രവർത്തിപ്പിച്ച് ഷോ പുനരാരംഭിച്ചെങ്കിലും അക്രമി സംഘം ബഹളം തുടരുകയായിരുന്നു. തുടർന്ന്, എസി പോരെന്നും മതിയായ എസി ലഭിക്കുന്നില്ലെന്നും ആരോപിച്ച് വീണ്ടും അക്രമികൾ ഭീഷണി മുഴക്കി. ഒടുവിൽ ഇവർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ തീയറ്റർ ജീവനക്കാർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തും മുൻപ് അക്രമി സംഘം തീയറ്റിന്റെ മുൻ വശത്തെ ചില്ല് അടിച്ചു തകർക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൊലീസ് സംഘം സ്ഥലത്ത് എത്തി. തുടർന്ന്, തീയറ്റർ ജീവനക്കാരുമായി ചർച്ച നടത്തി. ഇതിനു ശേഷം തീയറ്ററിനുള്ളിലുണ്ടായിരുന്ന മൂന്നു പേരെ പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തു. ഇവരെ സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്. തീയറ്റർ അധികൃതരും സ്ഥലത്ത് എത്തിയിട്ടുണ്ട്.

Hot Topics

Related Articles