കോട്ടയത്ത് തീയറ്റർ റോഡിൽ മോഷണം; തീയറ്ററിൽ സിനിമ കാണാനെത്തിയ യുവതിയുടെ സ്‌കൂട്ടർ മോഷണം പോയി; റോഡിരികിൽ പാർക്ക് ചെയ്ത സ്‌കൂട്ടർ കള്ളൻ കവർന്നു

കോട്ടയം: കെ.എസ്.ആർ.ടിസി സ്്റ്റാൻഡിനു സമീപത്ത് വീണ്ടും മോഷണം. രാവിലെ തീയറ്റർ റോഡിൽ സ്ത്രീകളെ ശല്യം ചെയ്തതിനു യുവാവിനെ പൊലീസ് പിടികൂടിയിരുന്നു. ഇതിനു പിന്നാലെ, സിനിമയ്ക്ക് എത്തിയ യുവതിയുടെ സ്‌കൂട്ടറാണ് മോഷണം പോയത്. തീയറ്റർ റോഡിൽ സ്‌കൂട്ടർ പാർക്ക് ചെയ്ത ശേഷം യുവതി സിനിമ കാണാൻ പോയതായിരുന്നു. സിനിമയ്ക്കു ശേഷം മടങ്ങിയെത്തിയപ്പോഴാണ് സ്‌കൂട്ടർ മോഷണം പോയതായി കണ്ടെത്തിയത്. തുടർന്ന്, ഇവർ കോട്ടയം വെസ്റ്റ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Advertisements

Hot Topics

Related Articles