ദുബായ്: വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ പൊതുനിരത്തുകളില്‍ സ്ത്രീകളെ ശല്യം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി യുഎഇ ഭരണകൂടം. സ്ത്രീകള്‍ക്ക് മാത്രം പ്രവേശനമുള്ള സ്ഥലങ്ങളില്‍ സ്ത്രീ വേഷം ധരിച്ചോ അല്ലാതെയോ പ്രവേശിക്കുന്ന പുരുഷന്മാര്‍ക്ക് എതിരെയും നടപടിയുണ്ടാകും.
2021ലെ ഫെഡറല്‍ നിയമം 31ലെ 412-ാം അനുച്ഛേദം അനുസരിച്ച് പൊതുവഴിയില്‍ സ്ത്രീകളെ ശല്യപ്പെടുത്തുകയോ സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളിലൂടെ അപമാനിക്കുകയോ ചെയ്താല്‍ ഒരു വര്‍ഷത്തില്‍ കവിയാത്ത ജയില്‍ ശിക്ഷയും 10,000 ദിര്‍ഹം (രണ്ട് ലക്ഷം ഇന്ത്യന്‍ രൂപ) പിഴയുമാണ് ശിക്ഷയെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സമൂഹത്തില്‍ നിയമ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സോഷ്യല്‍ മീഡിയയിലും മറ്റും ബോധവത്കരണം നടത്തുന്നതായും പബ്ലിക് പ്രോസിക്യൂഷന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.