കൊച്ചി: കാല്പാദങ്ങളും വാലും മൂര്‍ച്ചയേറിയ ആയുധം കൊണ്ടു അറുത്തുമാറ്റിയ പൂച്ച ഉടമയുടെ അടുത്ത് ഇഴഞ്ഞെത്തിയ ശേഷം ചത്തു. ദിവസങ്ങളോളം പരിചരിച്ചെങ്കിലും വളര്‍ത്ത് മൃഗത്തെ രക്ഷിക്കാന്‍ വീട്ടുകാര്‍ക്ക് കഴിഞ്ഞില്ല. എറണാകുളത്തെ തിരുവാങ്കുളത്താണ് വളര്‍ത്തുപൂച്ചകള്‍ക്ക് നേരെ കൊടുംക്രൂരത.
വീടിനു പരിസരത്തു ചത്ത നിലയില്‍ വേറെയും പൂച്ചകളെ കണ്ടെത്തിയിരുന്നു. അടുത്ത വീടുകളിലെ നായ്ക്കള്‍ക്കും പൂച്ചകള്‍ക്കും സമാനമായ രീതിയില്‍ പരുക്കേറ്റിട്ടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കാല്പാദങ്ങളും വാലും മുറിച്ചു നീക്കിയ നിലയിലായിരുന്നു ഇവയെല്ലാം.
സംഭവത്തിന് പിന്നില്‍ ലഹരി സംഘമാണെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറയുന്നു.