മലയാള ടെലിവിഷനില്‍ ചരിത്രമായി മാറിയ പരിപാടിയാണ് സിനിമാല. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പരിപാടി ഒത്തിരി വര്‍ഷങ്ങള്‍ മുന്നോട്ട് പോയി.ഇന്ന് സിനിമയിലും മിമിക്രി രംഗത്തുമൊക്കെ ശോഭിച്ച് നില്‍ക്കുന്ന പല താരങ്ങളും സിനിമാലയിലൂടെ കടന്ന് വന്നവരാണ്. ഇതിനൊക്കെ പിന്നില്‍ പ്രവര്‍ത്തിച്ചത് ഡയാന സില്‍വസ്റ്റര്‍ എന്ന താരമായിരുന്നു. ഡയാന ഈ രംഗത്തേക്ക് കടന്ന് വന്നത് മുതലുള്ള ജീവിതത്തെ പറ്റിയും അവര്‍ വളര്‍ത്തിയ താരങ്ങളെ പറ്റിയുമൊക്കെ സംസാരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. എത്രയൊക്കെ ഉയരങ്ങളില്‍ എത്തിയാലും നന്ദിക്കേടും അവഗണനയുമൊക്കെ ഡയാനയ്ക്കും സംഭവിച്ചിട്ടുണ്ടെന്നാണ് അഷ്‌റഫ് വ്യക്തമാക്കുന്നത്.
സ്റ്റാര്‍ മാജിക്കില്‍ പ്രശ്‌നം ഉണ്ടാക്കിയവരെ മാറ്റിയിട്ടുണ്ട്! സുധിയുടെ ആരാധകരെ കണ്ടത് മരണത്തിന് ശേഷം; അനൂപ്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏഷ്യാനെറ്റിലെ സിനിമാല എന്ന പരിപാടിയിലൂടെ മലയാളത്തിലെ ഒരുവിധ കലാകാരന്മാരെ സമ്മാനിച്ച താരമാണ് ഡയാന സില്‍വസ്റ്റര്‍. മലയാളത്തിലെ ആദ്യത്തെ സ്വകാര്യ ചാനലാണ് ഏഷ്യാനെറ്റ്. അങ്ങനൊരു ആശയം ഉടലെടുത്തത് ശശികുമാറില്‍ നിന്നാണ്. മദ്രാസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങളും തുടങ്ങി. ഇവര്‍ക്ക് ബന്ധമില്ലാത്ത സിനിമയിലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ വിളിച്ചത് എന്നെയായിരുന്നു. അങ്ങനെ മദ്രാസിലെ ഓഫീസില്‍ ചെല്ലുമ്ബോഴാണ് ഡയാനയെ ആദ്യമായി കാണുന്നത്. ഞങ്ങളാണ് ഏഷ്യാനെറ്റിലെ ആദ്യ അവതാരകര്‍.
സിനിമാക്കാരുടെ ഇന്റര്‍വ്യൂ എടുക്കാന്‍ പറഞ്ഞതോടെ ആദ്യം സമീപിച്ചത് മോഹന്‍ലാലിനെയാണ്. മലയാളത്തില്‍ സ്വകാര്യ ചാനല്‍ വരുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ അതൊക്കെ നടക്കുമോ എന്നാണ് പുള്ളി ചോദിച്ചത്. പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കുറിച്ച് പറഞ്ഞതോടെ മോഹന്‍ലാല്‍ വരാമെന്ന് ഏറ്റൂ. അങ്ങനെയാണ് അന്ന് അഭിമുഖം എടുക്കുന്നത്.
ഞാനും ശശികുമാറുമായിട്ടുള്ള സൗഹൃദത്തെ കുറിച്ചറിഞ്ഞ പ്രിയദര്‍ശന്‍ ലിസിയ്ക്ക് ഒരു ജോലി ആവശ്യപ്പെട്ട് എന്നെ വിളിച്ചു. വിവാഹം കഴിഞ്ഞ ശേഷം ലിസി ഒരു പണിയുമില്ലാതെ വീട്ടില്‍ ഇരിക്കുകയാണ്. ഏഷ്യാനെറ്റില്‍ എന്തേലും ജോലി കൊടുക്കണമെന്നാണ് പ്രിയദര്‍ശന്‍ ആവശ്യപ്പെട്ടത്. അങ്ങനെ എന്റെ ശൂപാര്‍ശയില്‍ ലിസി ഏഷ്യാനെറ്റില്‍ ജോയിന്‍ ചെയ്തു. ആദ്യ കുട്ടിയെ ഗര്‍ഭം ധരിക്കുന്നത് വരെ നടി അതില്‍ ജോലി ചെയ്തു. ലിസിയുമായി ജോലി ചെയ്ത നല്ല ഓര്‍മ്മകള്‍ ഡയാന പങ്കുവെക്കാറുണ്ട്. കൂട്ടുകാരിയായ ലിസി ജോലി ഉപേക്ഷിച്ച് പോയെങ്കിലും ഡയാന ജീവിതകാലം മുഴുവന്‍ ഏഷ്യാനെറ്റിന് സമര്‍പ്പിച്ചാണ് തന്റെ ദൗത്യം പൂര്‍ത്തിയാക്കിയത്.
കലാപ്രവര്‍ത്തനത്തിന് ഡയാനയ്ക്ക് പ്രചോദനമായത് പിതാവ് സില്‍വസ്റ്ററിലൂടെയായിരുന്നു. അദ്ദേഹം എന്‍ജീനിയറും നാടകക്കാരനുമായിരുന്നു. അദ്ദേഹത്തിന്റെ നാടകങ്ങളുടെ റിഹേഴ്‌സല്‍ വീട്ടില്‍ വെച്ചാണ് നടത്തിയിരുന്നത്. ഒരു സാധാരണ പെണ്‍കുട്ടി തന്റെ കഠിനാധ്വാനത്തിലൂടെയും അര്‍പ്പണ മനോഭാവത്തിലൂടെയും നേടിയെടുത്തത് ലിംഗ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ തന്റെ പേര് കൂടിയാണ്.
സുധിയേട്ടനെ വിറ്റ് കാശാക്കിയോ? പക്ഷേ എന്നെ കുറ്റം പറഞ്ഞ് വരുമാനം ഉണ്ടാക്കുന്നവരുണ്ട്, അവരോട് നന്ദി; രേണു സുധി
സിനിമാല എന്ന പ്രോഗ്രാം ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ഓടിയ പ്രോഗ്രാമായിരുന്നു. ആയിരം എപ്പിസോഡ് പൂര്‍ത്തിയാക്കി. നീണ്ട ഇരുപത് വര്‍ഷം തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ച കോമഡി ഷോ. ആ പ്രോഗ്രാം രൂപപ്പെടുത്തിയ ആളായിരുന്നു ഡയാന. അതിന്റെ വിജയം അവര്‍ക്ക് മാത്രം സ്വന്തം. സിനിമാലയുടെ ആദ്യത്തെ എപ്പിസോഡില്‍ വന്നത് ഒരു സ്ത്രീയായിരുന്നു. ബഡായ് ബംഗ്ലാവിലൂടെ ശ്രദ്ധേയായ നടി പ്രസീതയാണ് ആ നടി. അവര്‍ ഐശ്വര്യമായി തുടക്കം കുറിച്ചതാണ് സിനിമാല. പിന്നീട് വന്ന കോമഡി ഷോ കള്‍ക്കെല്ലാം ഇതൊരു പ്രചോദനായി.
കേരളത്തിലെ എല്ലാ രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളും സിനിമാലയിലൂടെ ഡയാന അവതരിപ്പിച്ചിട്ടുണ്ട്. അതിന് വലിയ പ്രേക്ഷക പിന്തുണയും അംഗീകാരവും കിട്ടി. ഇരുപത് വര്‍ഷത്തില്‍ നൂറ്റിയെന്‍പത് അവാര്‍ഡുകളും ലഭിച്ചു. കെ കരുണാകരന്‍, ഉമ്മന്‍ചാണ്ടി, വിഎസ് അച്യൂതാനന്ദന്‍, എകെ ആന്റണി, തുടങ്ങിയവരൊക്കെ സിനിമാലയില്‍ കഥാപാത്രങ്ങളായി വന്ന് നിറഞ്ഞാടാറുണ്ട്. സിനിമാല മുടങ്ങാതെ കാണുന്ന ആളാണ് കരുണാകരനെന്ന് മകള്‍ പത്മജയും പറഞ്ഞിട്ടുണ്ട്. തന്നെ കളിയാക്കിയിട്ടുള്ള രംഗങ്ങളും അദ്ദേഹം ആസ്വദിക്കും. ഒരാഴ്ചയായിട്ടും തൻ്റെ ഭാഗമൊന്നുമില്ലെങ്കില്‍ കരുണാകരൻ അസ്വസ്ഥനാവുമായിരുന്നു. തമിഴ്‌നാട്ടില്‍ ഇതുപോലെ രാഷ്ട്രീയക്കാരെ അവതരിപ്പിച്ചാല്‍ തങ്ങളുടെ വീടിന് തീയ്യിട്ട് ചാരമാക്കുമെന്ന് ഒരിക്കല്‍ തമിഴ് മിമിക്രി ആര്‍ട്ടിസ്റ്റായ ചിന്ന ജയന്ത് പറഞ്ഞിട്ടുണ്ട്.
സിനിമാലയുടെ തുടക്കം മുതല്‍ കൂടെയുണ്ടായിരുന്ന ആര്‍ട്ടിസ്റ്റുകളെ പറ്റി ഡയാനയ്ക്ക് നല്ലതേ പറയാനുള്ളു. രമേശ് കുറുമാശേരിയെ വെച്ച് മുന്നൂറ് എപ്പിസോഡുകള്‍ പോയി. ഷിയാസ്, ഹരിശ്രീ മാര്‍ട്ടിന്‍, സാജു കൊടിയന്‍, രഘു കളമശേരി, സുബി സുരേഷ്, തെസ്‌നി ഖാന്‍, ജോഷി, ഇവരെയൊന്നും വിസ്മരിക്കാന്‍ സാധിക്കില്ല.
ഞാനിവിടെ സുബിയായി നില്‍ക്കുന്നുണ്ടെങ്കില്‍ അതിന് കാരണം ഡയാന ചേച്ചിയാണെന്ന് സുബി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ഡാന്‍സ് ചെയ്യാന്‍ വന്ന സുബിയുടെ ബോഡി ലാംഗ്വേജ് കണ്ടിട്ട് അവര്‍ക്ക് കോമഡി ചെയ്യാന്‍ സാധിക്കുമെന്ന് ഡയാന വിധിയെഴുതി. സുബി പോലും അന്ന് വിശ്വസിച്ചില്ല. ഇതുപോലെ സീരിയലില്‍ നിന്നും കണ്ടെടുത്ത താരമായിരുന്നു ബഡായ് ബംഗ്ലാവിലെ ആര്യ. സീരിയല്‍ അഭിനയത്തില്‍ നിന്നും ശ്രദ്ധിക്കപ്പെടുന്ന വേഷം നല്‍കി അവരെ രക്ഷപ്പെടുത്തി എടുത്തു.
ദിലീപ്, സലിം കുമാര്‍, രമേഷ് പിഷാരടി, ധര്‍മജന്‍ തുടങ്ങിയവര്‍ക്കൊക്കെ സിനിമയിലേക്കുള്ള പാത വെട്ടിതെളിച്ച് കൊടുത്തതില്‍ മുഖ്യ പങ്ക് വഹിച്ചത് ഡയാനയുടെ സിനിമാലയാണെന്ന് നിസ്സംശയം പറയാം. അന്ന് ബിഗ് സ്‌ക്രീനില്‍ നിന്നും വന്നവരുണ്ട്. മാമുക്കോയ, ജഗന്നാഥന്‍, കൃഷ്ണന്‍കുട്ടി, കല്‍പന എന്നിവരാണ് സിനിമയിലേക്ക് വന്ന താരങ്ങള്‍. ഇതോടെ പരിപാടിയുടെ ജനപിന്തുണ കണ്ട് ഇങ്ങോട്ട് ചോദിച്ച് വന്നവരാണ് ശങ്കരാടിയും ഉഷ ഉതുപ്പും. സിനിമാല കണ്ട് സ്ഥിരമായി ഡയാനയെ വിളിക്കുന്ന നടനായിരുന്നു തിക്കുറിശ്ശി. ഇന്ദിര ഗാന്ധിയ്ക്ക് ശേഷം വന്ന ധീര വനിത എന്നാണ് മമ്മൂട്ടി ഡയാനയെ കാണുമ്ബോഴൊക്കെ പറയാറുള്ളത്.
ഓരോ ആഴ്ച കഴിയുംതോറും സിനിമാല ഹിറ്റില്‍ നിന്നും ഹിറ്റിലേക്ക് കുതിച്ചു. ടോപ്പ് റേറ്റിംഗ് പരിപാടിയായിരുന്നു സിനിമാല. അതിന് ശേഷം ഡയാനയ്ക്ക് പേരും പ്രശംസയും നേടി കൊടുത്ത പ്രോഗ്രാമാണ് ബഡായ് ബംഗ്ലാവ്. അതും മലയാളികള്‍ക്ക് വേറിട്ടൊരു അനുഭവവും അനുഭൂതിയും നല്‍കിയ പരിപാടിയായിരുന്നു. ആ സൃഷ്ടിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചതും ഡയാനയാണ്.
നന്ദികേടിന്റെയും നൊമ്ബരപ്പെടുത്തലിന്റെയും അനുഭവം അവര്‍ക്കും ഉണ്ടായിട്ടുണ്ട്. താന്‍ കൈപിടിച്ച് കയറ്റിയവരില്‍ നിന്നാണ് അത്തരം വേദന എന്നത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. സിനിമാലയില്‍ നിന്ന് മാത്രമല്ല ബഡായ് ബംഗ്ലാവില്‍ നിന്നും അവര്‍ക്ക് അത്തരം ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒന്നുമല്ലാതിരുന്ന ഒരുവനെ സിനിമാലയിലൂടെ വഴി തുറന്ന് കൊടുത്ത് അത്യൂന്നതങ്ങളില്‍ എത്തിച്ചു. അവിടുന്ന് ബിഗ് സ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുന്ന സമയത്ത് ഡയാനയുടെ ഷൂട്ടിന് വരാമെന്ന് ഏറ്റിട്ടും വന്നില്ല. നിരവധി തവണ ഫോണില്‍ വിളിച്ചിട്ടും എടുത്തതുമില്ല. അന്നത് പ്രയാസം തോന്നിയെങ്കിലും കാര്യമായി എടുത്തില്ല. പക്ഷേ പിന്നീട് ഇതേ കുറിച്ച് അയാളില്‍ നിന്നുമൊരു കമന്റ് വന്നു.
ആ ചേച്ചിയുടെ വിചാരം ഞാനിപ്പോഴും സിനിമാലയില്‍ വന്നപ്പോഴുള്ള ആളാണെന്നാണ്. ഇന്ന് ഞാന്‍ എവിടെയാണ് നില്‍ക്കുന്നതെന്ന് അവര്‍ക്ക് മനസിലായിട്ടില്ലെന്ന് തോന്നുന്നു എന്നാണ് ആ നടന്‍ പറഞ്ഞത്. ഇത് ഡയാനയ്ക്ക് കടുത്ത പ്രഹരം പോലെയായി. ഈ അഹങ്കാരം കൊണ്ടായിരിക്കും അയാള്‍ സിനിമയില്‍ വട്ടപൂജ്യമായി. നാക്കെടുത്താല്‍ വിവരക്കേടും അസ്ഥാനത്തുള്ള പൊട്ടിക്കരച്ചിലും ഇയാളുടെ ഒരു വീക്ക്‌നെസ് ആണെന്നും അഷറ്ഫ് കൂട്ടിച്ചേര്‍ത്തു…