‘ബാറ്റ്‌സ്മാന്മാരുടെ മനുഷ്യാവകാശ ലംഘനം ആണ് നടന്നത്: ദയാഹർജി വേണ്ടി വരും : ഹൈദരാബാദ്-പഞ്ചാബ് മത്സരത്തെപ്പറ്റി ആകാശ് ചോപ്ര

സൺറൈസേഴ്‌സ് ഹൈദരാബാദ്-പഞ്ചാബ് കിങ്സ് മത്സരം കണ്ട ഒരു ആരാധകനും നഷ്ടം തോന്നില്ല എന്ന് ഉറപ്പാണ്. ഉറക്കം തൂങ്ങി കളികൾ കണ്ട് ബോറടിച്ചവർക്കും, സീസണിന് ആവേശം പോരാ എന്ന് പറഞ്ഞവർക്കും ഉള്ള മറുപടി ആയിരുന്നു രണ്ട് തകർപ്പൻ ടീമുകളുടെ പോരാട്ടമെന്ന പറയാം.ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് നായകൻ ശ്രേയസ് അയ്യരുടെ 36 പന്തില്‍ 82 ഉം പ്രഭ്‌സിമ്രാൻ സിങിന്റെ 23 പന്തില്‍ 42 ന്റെയും പിൻബലത്തില്‍ 245 എന്ന കൂറ്റൻ സ്കോർ രേഖപ്പെടുത്തിയ പഞ്ചാബ് ജയം ഉറപ്പിച്ചത് ആയിരുന്നു. എന്നാല്‍ സീസണിലെ ആദ്യ മത്സരത്തിന് ശേഷം ട്രാക്കില്‍ എത്താതിരുന്ന ഹൈദരാബാദിനായി ഓപ്പണർമാർ തിളങ്ങിയതോടെ അടിക്ക് തിരിച്ചടി അല്ല കൊന്ന് കൊലവിളിയാണ് പിന്നെ ആരാധകർ കണ്ടത്.

Advertisements

ഇന്ത്യയുടെ അടുത്ത സെൻസേഷൻ താരങ്ങളില്‍ ഒരാളായി അറിയപ്പെടുന്ന അഭിഷേക് ശർമ്മയുടെ തകർപ്പൻ സെഞ്ച്വറി കരുത്തില്‍ ആയിരുന്നു ഹൈദരാബാദ് മറുപടിയുടെ ഊർജം. 40 പന്തില്‍ ആണ് താരം സീസണിലെ തന്റെ ആദ്യ സെഞ്ച്വറി അടിച്ചെടുത്തത്. 37 പന്തില്‍ 66 റണ്‍ എടുത്ത സഹഓപ്പണർ ട്രാവിസ് ഹെഡ് തകർപ്പൻ പിന്തുണയും നല്‍കിയതോടെ പഞ്ചാബ് ബോളർമാർക്ക് ഉത്തരമൊന്നും പറയാൻ ഇല്ലായിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങി ആദ്യ പന്ത് മുതല്‍ പഞ്ചാബ് ബോളർമാർക്കക്ക് വയറു നിറയെ കൊടുക്കും എന്ന മട്ടില്‍ ബാറ്റ് ചെയ്ത ഇരുവരും ഓരോ ഓവറുകളിലും രണ്ട് ബൗണ്ടറി എങ്കിലും ഉറപ്പാക്കി. അഭിഷേക് ആകട്ടെ ബൗണ്ടറി കൂടുതല്‍ അടിക്കണോ അതോ സിക്സ് കൂടുതല്‍ വേണോ എന്ന കണ്‍ഫ്യൂഷനില്‍ മാത്രം ആയിരുന്നു. 14 ബൗണ്ടറിയും 10 സിക്‌സും ആണ് താരത്തിന്റെ 55 പന്തില്‍ 141 റണ്‍ ഇന്നിങ്സില്‍ പിറന്നത്. ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന ഇന്ത്യൻ പ്രീമിയർ ലീഗ് സ്കോറും ഇത് തന്നെ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ട് ടീമിലെ ബോളർമാർക്കും വയറു നിറയെ കിട്ടിയ മത്സരത്തില്‍ മുഹമ്മദ് ഷമി 75 റണ്‍സാണ് 4 ഓവറില്‍ വഴങ്ങിയത്. രണ്ട് ടീമുകളില്‍ നിന്നായി 40 റണ്‍സിന് മുകളില്‍ വഴങ്ങിയവർ ഇവർ

യാഷ് താക്കൂർ( പഞ്ചാബ്) 2 . 3 ഓവറില്‍ 40 റണ്‍സ്
ഗ്ലെൻ മാക്‌സ്‌വെല്‍( പഞ്ചാബ്) 3 ഓവറില്‍ 40 റണ്‍സ്
യുസ്‌വേന്ദ്ര ചഹാല്‍ ( പഞ്ചാബ്) 4 ഓവറില്‍ 56 റണ്‍സ് 1 വിക്കറ്റും
പാറ്റ് കമ്മിൻസ് ( ഹൈദാബാദ്) 4 ഓവറില്‍ 40 റണ്‍സ്
ഹർഷല്‍ പട്ടേല്‍ ( ഹൈദരാബാദ്) 4 ഓവറില്‍ 42 റണ്‍സ് 4 വിക്കറ്റ്
ഇഷാൻ മലിംഗ ( ഹൈദരാബാദ്) 4 ഓവറില്‍ 45 റണ്‍സ് 2 വിക്കറ്റ്
സീഷാൻ അൻസാരി ( ഹൈദരാബാദ്) 4 ഓവറില്‍ 41 റണ്‍സ്

ബോളർമാർക്ക് മർദ്ദനം കിട്ടിയതിന് എതിരെ മുൻ താരം ആകാശ് ചോപ്ര പ്രതികരിച്ചു. ‘ബാറ്റ്‌സ്മാന്മാരുടെ മനുഷ്യാവകാശ ലംഘനം ആണ് നടന്നത്. ആക്രമണത്തിന് ശേഷം ബൗളർമാർ ബാറ്റ്‌സ്മാന്മാർക്ക് മുന്നില്‍ ദയാഹർജി സമർപ്പിക്കേണ്ടിവരും. ആരെയും അവർ വെറുതെ വിട്ടില്ല, ഷമി 75 റണ്‍സ് വഴങ്ങി,’ അദ്ദേഹം സ്റ്റാർ സ്പോർട്‌സില്‍ പറഞ്ഞു. ഈ സീസണില്‍ ആറ് മത്സരങ്ങളില്‍ നിന്ന് ഹൈദരാബാദിന്റെ രണ്ടാമത്തെ വിജയമാണിത്. മറുവശത്ത്, പഞ്ചാബ് ഇതുവരെ മൂന്ന് മത്സരങ്ങളില്‍ വിജയിക്കുകയും അത്രയും തോല്‍ക്കുകയും ചെയ്തു. നാല് മത്സരങ്ങളില്‍ നിന്ന് 8 പോയിന്റുമായി ഡല്‍ഹി ക്യാപിറ്റല്‍സ് പട്ടികയില്‍ മുന്നിലാണ്. സീസണില്‍ ഇതുവരെ തോല്‍വിയറിയാത്ത ഒരേയൊരു ടീമാണ് അവർ.

Hot Topics

Related Articles