മഡ്ഗാവ് : ഐ എസ് എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് സെമി ഫൈനലില്‍ ജംഷദ്പൂര്‍ ആകും എതിരാളികള്‍. ഇന്ന് ലീഗിലെ അവസാന മത്സരത്തില്‍ ജംഷദ്പൂര്‍ മോഹന്‍ ബഗാനെ തോല്‍പ്പിച്ചതോടെ അവര്‍ ലീഗിലെ ഒന്നാം സ്ഥാനം ഉറപ്പിച്ചു. ലീഗില്‍ 43 പോയിന്റുമായാണ് ജംഷദ്പൂര്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. ഒന്നാത് എത്തിയവരും നാലാമത് എത്തിയവരും തമ്മിലാണ് ആദ്യ സെമി ഫൈനല്‍. കേരള ബ്ലാസ്റ്റേഴ്സ് ആണ് നാലാമത് ഫിനിഷ് ചെയ്തത്.
രണ്ടാം സെമിയില്‍ ഹൈദരബാദ് എഫ് സിയും മോഹന്‍ ബഗാനും നേരിടും. ഹൈദരബാദ് എഫ് സിയാണ് ലീഗില്‍ രണ്ടാമത് ഫിനിഷ് ചെയ്തത്. മോഹന്‍ ബഗാന്‍ മൂന്നാമതും ഫിനിഷ് ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ സീസണില്‍ രണ്ട് തവണ നേര്‍ക്കുനേര്‍ വന്നപ്പോഴും കേരള ബ്ലാസ്റ്റേഴ്സിന് ജംഷദ്പൂരിനെ തോല്‍പ്പിക്കാന്‍ ആയിരുന്നില്ല. അവസാനം നേര്‍ക്കുനേര്‍ വന്നപ്പോള്‍ കേരള ബ്ലാസ്റ്റേഴ്സ് 3-0ന്റെ പരാജയം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സിന് ഈ സെമി ഒട്ടും എളുപ്പമാകില്ല. രണ്ട് പാദമായാകും മത്സരം നടക്കുക.
മാര്‍ച്ച് പതിനൊന്നിനും മാര്‍ച്ച് പതിനഞ്ചിനുമാണ് രള ബ്ലാസ്റ്റേഴ്സിന്റെ സെമി ഫൈനല്‍ മത്സരങ്ങള്‍.