മുട്ടം മഞ്ഞപ്രയില്‍ യുവതിക്ക് നേരെ ആസിഡ് അക്രമണം; മുന്‍ഭര്‍ത്താവ് പൊലീസ് പിടിയില്‍; അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍

തൊടുപുഴ: മുട്ടം മഞ്ഞപ്രയില്‍ യുവതിക്ക് നേരെ ആസിഡ് അക്രമണം. തൊടുപുഴ പഴയമറ്റം സ്വദേശി സോനക്ക് നേരെ ആണ് ആക്രമണം ഉണ്ടായത്. സോനയുടെ മുന്‍ ഭര്‍ത്താവ് രാഹുല്‍ ആണ് ആസിഡൊഴിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചത്. ഇന്ന് രാവിലെ ആണ് സംഭവം നടന്നത്.

Advertisements

ഗുരുതരമായി പരിക്കേറ്റ സോനയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മുട്ടം പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. രാഹുലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.യുവതിക്ക് നാല്പത് ശതമാനം പൊള്ളലേറ്റു. നെഞ്ചിലും രണ്ട് കൈകളിലും പുറകിലും പൊള്ളലേറ്റു. ഇവരെ ബേര്‍ണ്‍ ഐസിയുവിലേക്ക് മാറ്റി. അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം.

Hot Topics

Related Articles