കൊച്ചിയിൽ ബാഡ്മിന്റണ്‍ അക്കാദമിയുമായി മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ്

കൊച്ചി: രാജ്യാന്തര മത്സരങ്ങളില്‍ മെഡല്‍ നേടാന്‍ കഴിവുറ്റ കളിക്കാരെ വാര്‍ത്തെടുക്കാന്‍ ലക്ഷ്യമിട്ട് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് കൊച്ചിയില്‍ ലോകോത്തര നിലവാരത്തിലുള്ള ബാഡ്മിന്റണ്‍ അക്കാദമി സ്ഥാപിച്ചു. കലൂരില്‍ സ്ഥിതി ചെയ്യുന്ന അക്കാദമിയുടെ ഉദ്ഘാടനം ഹൈബി ഈഡന്‍ എംപി നിര്‍വഹിച്ചു. മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് എക്‌സിക്യുട്ടിവ് ഡയറക്ടര്‍ തോമസ് മുത്തൂറ്റ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അക്കാദമിയുടെ മെന്ററായ ഇന്ത്യയുടെ രാജ്യാന്തര ബാഡ്മിന്റണ്‍ താരം ആല്‍വിന്‍ ഫ്രാന്‍സിസ് സന്നിഹിതനായിരുന്നു.

Advertisements

7000-ത്തോളം ച.അടി വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന അക്കാദമിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള അഞ്ച് കോര്‍ട്ടുകളാണ് ഉള്ളത്. തുടക്കക്കാര്‍, ഇടത്തരം കളിക്കാര്‍, പ്രൊഫഷണലുകള്‍ എന്നിങ്ങനെ മൂന്ന് തലങ്ങളിലായാണ് അക്കാദമിയിലേക്ക് കളിക്കാരെ തെരഞ്ഞെടുക്കുക. ഒരു കോര്‍പ്പറേറ്റ് ഗ്രൂപ്പ് സ്ഥാപിക്കുന്ന കേരളത്തിലെ ആദ്യ ബാഡ്മിന്റണ്‍ അക്കാദമിയാണ് ഇത്. പ്രമുഖ സ്‌പോര്‍ട്‌സ് ഉപകരണ നിര്‍മാതാക്കളായ യോനെക്‌സാണ് അക്കാദമിയുടെ എക്യുപ്‌മെന്റ് പാര്‍ട്ണര്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബാഡ്മിന്റണ്‍ കളിക്കാരെ താഴെത്തട്ടില്‍ നിന്ന് തന്നെ വളര്‍ത്തികൊണ്ടു വരികയെന്ന തങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ അക്കാദമിയെന്ന് തോമസ് മുത്തൂറ്റ് പറഞ്ഞു. മികച്ച പരിശീലകരുടെ മേല്‍നോട്ടത്തില്‍ വളരെ ചെറു പ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് ബാഡ്മിന്റണ്‍ പഠിക്കാന്‍ അവസരമൊരുക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കഴിവുള്ള കുട്ടികള്‍ക്ക് അക്കാദമിയില്‍ സൗജന്യ പരിശീലനം ലഭ്യമാക്കുമെന്നും തോമസ് മുത്തൂറ്റ് കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് ക്രിക്കറ്റ്, ഫുട്‌ബോള്‍, വോളിബോള്‍ അക്കാദമികള്‍ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് സ്ഥാപിച്ചിട്ടുണ്ട്. സ്‌പോര്‍ട്‌സിന് പ്രാരംഭതലത്തില്‍ തന്നെ പ്രോത്സാഹനം നല്‍കുന്ന രാജ്യത്തെ വളരെ കുറച്ച് വ്യവസായ സ്ഥാപനങ്ങളില്‍ ഒന്നാണ് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ്.

അക്കാദമിയില്‍ മൂന്ന് സെഷനുകളിലായാണ് പരിശീലനം നല്‍കുകയെന്ന് മെന്റര്‍ കൂടിയായ ആല്‍വിന്‍ ഫ്രാന്‍സിസ് അറിയിച്ചു. പ്രതിദിനം 100 കളിക്കാര്‍ക്ക് പരിശീലനം നല്‍കാനുള്ള സൗകര്യം അക്കാദമിയിലുണ്ട്. അക്കാദമിയില്‍ പരിശീലനത്തിന് എത്തുന്ന കൊച്ചിക്ക് പുറത്ത് നിന്നുള്ള കളിക്കാര്‍ക്ക് താമസ സൗകര്യവും അക്കാദമി ഒരുക്കുമെന്നും ആല്‍വിന്‍ ഫ്രാന്‍സിസ് വ്യക്തമാക്കി.

പ്രവേശനത്തിന് 89213 09153 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Hot Topics

Related Articles