ലിംഗസമത്വം ഉറപ്പാക്കാൻ ഭരണകൂടങ്ങൾ ജാഗ്രത പുലർത്തണം: പി.ജെ.ജോസഫ്

കോട്ടയം: ലിംഗസമത്വം ഉറപ്പാക്കുവാൻ ഭരണകൂടങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎ പറഞ്ഞു. ലിംഗസമത്വത്തിലൂടെയെ സാമൂഹിക പുരോഗതി ഉറപ്പാക്കാൻ കഴിയു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വർദ്ധിച്ച് വരുന്ന സ്ത്രീ പീഠനങ്ങൾക്കും , കൊലപാതങ്ങൾക്കുമെതിരെ സമൂഹമനസാക്ഷി ഉണരണമെന്നും പി.ജെ. ജോസഫ് ആഹ്വാനം ചെയ്തു.

Advertisements

കേരള വനിതാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയത്ത് കേരളാ കോൺഗ്രസ് സംസ്ഥാന കമ്മറ്റി ഓഫീസിൽ നടന്ന വനിതാദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വനിതാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷീല സ്റ്റീഫൻ അധ്യക്ഷതവഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാർട്ടി വർക്കിംഗ് ചെയർമാൻ പിസി തോമസ് മുഖ്യപ്രസംഗം നടത്തി. എക്സിക്യൂട്ടിവ് ചെയർമാൻ മേൻസ്ജോസഫ് എംഎൽഎ , സെക്രട്ടറി ജനറൽ ജോയി എബ്രഹാം, ഡെപ്യൂട്ടി ചെയർമാൻ കെ.ഫ്രാൻസിസ് ജോർജ്, കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ, സീനിയർ സെക്രട്ടറി ഗ്രേസമ്മ മാത്യു , നേതാക്കളായ മേഴ്സി ജോൺ, മറിയമ്മ ജോസഫ്, തങ്കമ്മ വർഗ്ഗീസ്, ജയിസൺ ജോസഫ്, പ്രിൻസ് ലൂക്കോസ്, എ.കെ. ജോസഫ്, റോസമ്മ സോണി, സി.വി. സുനിതാ , ബിനു ചെങ്ങളം, കുര്യൻ പി.കുര്യൻ, എൽസമ്മ ജോബ്, ഷീലാ ബാബു, ഷൈലജാ രവിന്ദ്രൻ , ഷൈനി റെജി ബീനാ ബിജു, ട്രീസാ ജോസ് , ഗ്ലോറി പൗലോസ് , വിജയ പണിക്കർ, സൂസൻ, സലോമി ഉലഹന്നാൻ , മറിയാമ്മ ബെന്നി, ജെസിമോൾ, ടീനാ മാത്യു, ബീനാ ബേബി, വൽസാ ബിജു തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles