കോട്ടയം : സാര്‍വ്വദേശീയ വനിതാദിനത്തില്‍ സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും എഫ്എസ്ഇടിഒയുടെ ആഭിമുഖ്യത്തിൽ ‘അണിചേരാം, സ്ത്രീപക്ഷ നവകേരളത്തിനായി’ എന്ന മുദ്രാവാക്യമുയര്‍ത്തി സെമിനാര്‍ നടത്തി. കോട്ടയം സാഹിത്യ പ്രവര്‍ത്തക സംഘം ഹാളില്‍ വച്ച് നടന്ന സെമിനാര്‍ എംജി യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർ പി എം ആരതി ഉദ്ഘാടനം ചെയ്തു.
Advertisements
എന്‍ജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി എം ഹാജിറ അഭിവാദ്യം ചെയ്ത് സംസാരിച്ചു. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് കെ എസ് അനില്‍കുമാര്‍ അദ്ധ്യക്ഷനായ യോഗത്തിൽ എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ഉദയന്‍ വി കെ സ്വാഗതവും ജില്ലാ വനിതാ കൺവീനര്‍ ഷീന ബി നായര്‍ നന്ദിയും പറഞ്ഞു.