എറണാകുളം: കലൂരില്‍ ഒന്നരവയസുകാരിയെ ഹോട്ടല്‍ മുറിയില്‍ വച്ച് വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തി. കുഞ്ഞിന്റെ അമ്മൂമ്മയുടെ കാമുകനാണ് കൃത്യത്തിന് പിന്നില്‍. സംഭവത്തില്‍ പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയ് ഡിക്രൂസിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ചയാണ് സംഭവം. കലൂരിലെ ഹോട്ടല്‍ മുറിയില്‍ ഫാമിലിയായി എത്തിയാണ് ഇവര്‍ മുറിയെടുത്തത്. ഭാര്യാ- ഭര്ത്താക്കന്മാരാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മുറി എടുത്തത്. ഒന്നര വയസുകാരിക്ക് പുറമേ നാല് വയസുള്ള ആണ്‍കുട്ടിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. എട്ടാം തീയതി പുലര്‍ച്ചെ കുഞ്ഞിന് വയ്യെന്ന് പറഞ്ഞ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. നിര്‍ത്താതെ ഛര്‍ദ്ദിച്ചെന്ന് ആശുപത്രി അധികൃതരോട് പറഞ്ഞു. എന്നാല്‍, പിറ്റേദിവസം കുട്ടി മരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംശയം തോന്നി പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. കുഞ്ഞിന്റെ അച്ഛമ്മയുടെ കാമുകനാണ് കൊലനടത്തിയതെന്ന് പൊലീസ് പറഞ്ഞു. പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയ് ഡിക്രൂസിനെ പൊലീസ് അറസ്റ്റ് ചെയ്തു, ബക്കറ്റിലെ വെള്ളത്തില്‍ മുക്കിയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ പറഞ്ഞു.