ദേശീയ പുകവലി വിരുദ്ധ ദിനം: ഫ്ലാഷ് മോബ് സംഘടിപ്പിച്ചു

പാലാ: പാലാ സെൻ്റ് തോമസ് കോളേജ് എൻ.സി.സി നേവൽ വിങ്ങിൻ്റെ ആഭിമുഖ്യത്തിൽ ദേശീയ പുകവലി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പാലാ കൊട്ടാരമറ്റം നഗരസഭാ ബസ് സ്റ്റാൻ്റിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. പുകവലിയുടെയും, മറ്റ് പുകയില ഉൽപ്പന്നങ്ങളുടെയും ദുഷ്യഫലങ്ങളെ പറ്റി പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് പരിപാടി സംഘടിപ്പിച്ചത്.

Advertisements

ഫ്ലാഷ് മോബുമായി ബന്ധപ്പെട്ട യോഗം എൻ.സി.സി നേവൽ വിംങ് എ.എൻ. ഒ ഡോ.അനീഷ് സിറിയക്കിൻ്റെ അധ്യക്ഷതയിൽ, പാലാ സർക്കിൾ ഇൻസ്പെക്ടർ കെ.പി.തോംസൺ ഉദ്ഘാടനം ചെയ്തു.പാലാ നഗരസഭാ മുൻ ചെയർപേഴ്സൺ ലീനാ സണ്ണി സന്ദേശം നൽകുകയും ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുകവലി വിരുദ്ധ മുദ്രാവാക്യങ്ങൾ അടങ്ങിയ പ്ലക്കാർഡും, ബാനറും ഉൾപ്പെടുത്തിയുള്ള ഫ്ലാഷ് മോബ് പൊതുജനങ്ങൾക്കിടയിൽ ശ്രദ്ധേയമായി. എൻ.സി.സി നേവൽ വിംങ്ങ് കേഡറ്റ് ക്യാപ്റ്റൻ ജി സ് സൈമൺ, പി.ഒ.സി സിദ്ധാർഥ് പി.എം, എൻ.സി.ഐ അലൻ സണ്ണി, എൻ.സി.ഐ അഭിജിത്ത് പി അനിൽ എന്നിവർ നേതൃത്വം നൽകി.

Hot Topics

Related Articles