ഓർമ്മക്കുറവ് ഉള്ള വയോധികനെ കാണാതായതായി പരാതി : കാണാതായത് പരുത്തുംപാറ സ്വദേശിയായ ഗൃഹനാഥനെ

കോട്ടയം : ഓർമ്മക്കുറവുള്ള വയോധികനെ കാണാതായതായി പരാതി. പനച്ചിക്കാട് പഞ്ചായത്ത് പതിനേഴാം വാർഡ് പുത്തൻപറമ്പിൽ പി.വി പൊന്നപ്പനെ (65) യാണ് കാണാതായത്. ബുധനാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. പ്രമേഹം പരിശോധിക്കുന്നതിനായി ഭാര്യയോടൊപ്പം ആക്ടീവ സ്കൂട്ടർ കോട്ടയത്തേക്ക് വരികയായിരുന്നു ഇദ്ദേഹം. ചിങ്ങവനം ഭാഗത്ത് വെച്ച് റോഡിലെ ഗട്ടർ കണ്ട് സ്കൂട്ടർ ഒതുക്കത്തോടെ ഭാര്യ റോഡിലിറങ്ങി. പിന്നീട് ഭാര്യയെ കയറ്റാതെ വാഹനം ഓടിച്ചു പോവുകയായിരുന്നുവെന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകി. പാക്കിൽ ഭാഗത്തുകൂടി ഇദ്ദേഹം സ്കൂട്ടർ ഓടിച്ചു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ബന്ധുക്കൾ അറിയിച്ചു. ബന്ധുക്കളുടെ പരാതിയിൽ ചിങ്ങവനം പൊലീസ് കേസെടുത്തു. അദ്ദേഹത്തിന് നേരിയ ഓർമ്മക്കുറവ് അദ്ദേഹത്തിന് നേരിയ ഓർമ്മക്കുറവ് അനുഭവപ്പെട്ടിരുന്നതായി ബന്ധുക്കൾ അറിയിച്ചു. ഫോൺ – 9207648315.

Advertisements

Hot Topics

Related Articles