“ഒരു ഉമ്മ തരുമോ?; അയാള്‍ ചോദിച്ചു; പേടിച്ച് മരവിച്ചിരുന്നു പോയി”; യാത്രയിലെ ദുരനുഭവം പറഞ്ഞ് മാളവിക മോഹനൻ

ട്ടം പോലെ എന്ന ദുൽഖർ സൽമാൻ ചിത്രത്തിലൂടെ സിനിമയിൽ എത്തിയ ആളാണ് മാളവിക മോഹനൻ. പിന്നീട് ഹിന്ദി അടക്കമുള്ള ഭാഷകളിൽ അഭിനയിച്ച് തന്റേതായ സ്ഥാനം സിനിമാ മേഖലയിൽ ഊട്ടി ഉറപ്പിച്ച മാളവിക ഇന്ന് അറിയപ്പെടുന്ന മുൻനിര തെന്നിന്ത്യൻ താരമാണ്. ഇപ്പോഴിതാ ട്രെയിനിൽ വച്ച് തനിക്കും സുഹൃത്തുക്കൾക്കും ഉണ്ടായൊരു ദുരനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് മാളവിക മോഹനൻ. 

Advertisements

“പണ്ട് ഞാനും രണ്ട് സുഹൃത്തുക്കളും കൂടി ലോക്കൽ ട്രെയിനിൽ തിരികെ വരിക ആയിരുന്നു. സമയം ഒരു ഒൻപതര ആയിട്ടുണ്ടാകും. ആ കംപാർട്മെന്റിൽ ഞങ്ങളല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല. ഞാൻ ജനലിന്റെ വരശത്ത് ആയിരുന്നു ഇരുന്നത്. ഞങ്ങളെ കണ്ടതും ഒരാൾ വിൻഡോയുടെ അടുത്ത് വന്നു. അയാൾ മുഖം ​ഗ്രില്ലിൽ വച്ച് ഒരുമ്മ തരുമോന്ന് ചോദിച്ചു. ഞങ്ങൾ മരവിച്ചിരുന്നു പോയി. അന്ന് ഞങ്ങൾക്ക് 19-20 വയസ് വരും. ഇതിനോടൊക്കെ എങ്ങനെ പ്രതികരണമെന്ന് അന്ന് അറിയില്ലായിരുന്നു. എന്തെങ്കിലും പ്രതികരിച്ചാൽ അയാൾ അകത്തേക്ക് വരുമോ എന്ന പേടിയും ഉണ്ടായി. അടുത്ത സ്റ്റേഷൻ എത്താനാണെങ്കിൽ 10 മിനിറ്റും എടുക്കും. എല്ലാ പെൺകുട്ടികൾക്കും ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാകും”, എന്നാണ് മാളവിക പറഞ്ഞത്. ഹൗട്ടർഫ്ലൈ എന്ന ഹിന്ദി യുട്യൂബ് ചാനലിനോട് ആയിരുന്നു മാളവികയുടെ പ്രതികരണം. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹൃദയപൂര്‍വം ആണ് മാളവികയുടേതായി അണിയറയില്‍ ഒരുങ്ങുന്ന മലയാള സിനിമ. മോഹന്‍ലാല്‍ ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. സത്യന്‍ അന്തിക്കാട് ആണ് സംവിധാനം. ഒരിടവേളയ്ക്ക് ശേഷം സത്യന്‍ അന്തിക്കാട്- മോഹന്‍ലാല്‍ കോമ്പോയിലെത്തുന്ന ചിത്രം കാണാന്‍ ഏറെ പ്രതീക്ഷയിലാണ് സിനിമാസ്വാദകര്‍ കാത്തിരിക്കുന്നത്. തങ്കലാന്‍ എന്നൊരു തമിഴ് ചിത്രമായിരുന്നു അടുത്തിടെ മാളവികയുടേതായി റിലീസ് ചെയ്തത്. 

Hot Topics

Related Articles