രാജസ്ഥാനും സഞ്ജുവിനും തിരിച്ചടി : സഞ്ജുവിൻ്റെ പരിക്ക് : സ്കാനിങ്ങ് നടത്തി : ഇനിയുള്ള മത്സരങ്ങൾ നഷ്ടമായേക്കും

ജയ്പൂർ : ടീമിൻ്റെ മോശം പ്രകടനത്തിനിടെ രാജസ്ഥാന് സീസണിൽ വീണ്ടും തിരിച്ചടി. കഴിഞ്ഞ മത്സരത്തിനിടെ പരിക്കേറ്റ സഞ്ജു സാംസണ് സീസണിലെ ഇനിയുള്ള മത്സരങ്ങൾ നഷ്ടമാകും. വാരിയെല്ലിന്റെ ഭാഗത്തെ വേദനയെ തുടർന്ന് സഞ്ജു സാംസണ്‍ ഇന്ന് സ്കാനിങ്ങിന് വിധേയനായിരുന്നു. സ്കാനിങ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും സഞ്ജുവിന്റെ ഈ സീസണിലെ ബാക്കി മത്സരങ്ങളുടെ കാര്യത്തില്‍ തീരുമാനമാവുക എന്ന സ്പോർട്സ് സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു.

Advertisements

“സഞ്ജു സാംസണ്‍ സ്കാനിങ്ങിന് വിധേയനാക്കി. ഐപിഎല്ലിലെ രാജസ്ഥാൻ റോയല്‍സിന്റെ ഇനിയുള്ള മത്സരങ്ങള്‍ കളിക്കാൻ സഞ്ജുവിന് സാധിക്കുമോ എന്നത് സ്കാനിങ് റിപ്പോർട്ടുകളെ ആശ്രയിച്ചിരിക്കും,” സ്പോർട്സ് സ്റ്റാറിലെ റിപ്പോർട്ടില്‍ പറയുന്നു. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്ബരയില്‍ വച്ച്‌ ആർച്ചറിന്റെ പന്തുകൊണ്ട് കൈവിരലിനേറ്റ പരുക്കിനെ തുടർന്ന് സഞ്ജു ഐപിഎല്ലിലെ ആദ്യ മൂന്ന് മത്സരങ്ങളും ബാറ്റർ എന്ന നിലയില്‍ മാത്രമാണ് കളിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരായ മത്സരത്തില്‍ മികച്ച നിലയില്‍ ബാറ്റ് ചെയ്യുമ്ബോഴാണ് സഞ്ജുവിന് വാരിയെല്ലിന്റെ ഭാഗത്ത് വേദന അനുഭവപ്പെട്ടത്. ഇതിനെ തുടർന്ന് ഫിസിയോ ഗ്രൗണ്ടിലെത്തി സഞ്ജുവിനെ പരിശോധിച്ചു. ഇതിന് ശേഷം ഒരു പന്ത് സഞ്ജു നേരിട്ടു എങ്കിലും വേദന കടുത്തതോടെ റിട്ടയർഡ് ഹർട്ടായി ഗ്രൗണ്ട് വിട്ടു.

സഞ്ജു സാംസണിന് രാജസ്ഥാൻ റോയല്‍സിന്റെ ഇനിയുള്ള മത്സരങ്ങള്‍ പരുക്കിനെ തുടർന്ന് നഷ്ടമായാല്‍ അത് ടീമിന് വലിയ തിരിച്ചടിയാവും. നിലവില്‍ ഐപിഎല്‍ പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് രാജസ്ഥാൻ റോയല്‍സ്. ഏഴ് കളിയില്‍ ജയിച്ചത് രണ്ടെണ്ണത്തില്‍ മാത്രം. അഞ്ച് കളിയില്‍ തോല്‍വിയിലേക്ക് വീണു.

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരം സൂപ്പർ ഓവറില്‍ കൈവിട്ടതിന് പിന്നാലെ സഞ്ജു സാംസണും രാഹുല്‍ ദ്രാവിഡും തമ്മില്‍ ഭിന്നതയുണ്ട് എന്ന നിലയിലെ റിപ്പോർട്ടുകളാണ് ശക്തമായത്. സൂപ്പർ ഓവറിന് മുൻപ് ടീം മീറ്റിങ്ങില്‍ ദ്രാവിഡ് സംസാരിക്കുമ്ബോള്‍ സഞ്ജു സാംസണ്‍ ഇതില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതാണ് ഇരുവർക്കും ഇടയില്‍ ഭിന്നത ശക്തം എന്ന അഭ്യൂഹം പരക്കാൻ ഇടയാക്കിയത്.

Hot Topics

Related Articles