ഐപിഎല്ലിൽ വീണ്ടും ത്രില്ലർ; അവസാന ഓവർ വരെ നീണ്ട ആവേശത്തിനൊടുവിൽ ഗുജറാത്ത്; ഡൽഹിയെ തകർത്തത് ഏഴു വിക്കറ്റിന്

അഹമ്മദാബാദ്: ഡെത്ത് ഓവറിൽ തന്നെ വെല്ലുവിളിക്കാൻ ആരുമില്ലെന്ന ഓസ്‌ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കിന്റെ ആത്മവിശ്വാസം രണ്ടു പന്ത് കൊണ്ടു തീർത്ത് രാഹുൽ തിവാത്തിയ. അവസാന ഓവറിൽ വിജയിക്കാൻ വേണ്ടിയിരുന്ന 10 റൺ രണ്ടു പന്തിൽ അടിച്ചെടുത്ത് ഗുജറാത്തിന്റെ രക്ഷകനാകുകയായിരുന്നു തിവാത്തിയ. മറുവശത്ത് അടികൊണ്ടതാകട്ടെ സാക്ഷാൽ സ്റ്റാർക്കും…! സ്‌കോർ : ഡൽഹി: 203/8. ഗുജറാത്ത് : 204/3.

Advertisements

മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് ഫീൽഡിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ആഭിഷേക് പോറലും (18) , കരുൺ നായരും (31) ചേർന്ന് ആക്രമിച്ചായിരുന്നു ഡൽഹിയ്ക്കു വേണ്ടി തുടക്കമിട്ടത്. എന്നാൽ, 1.4 ഓവറിൽ 23 റണ്ണിൽ നിൽക്കെ പോറലിനെ വീഴ്ത്തി അർഷദ് ഖാൻ ഗുജറാത്തിന് മികച്ച തുടക്കം നൽകി. പിന്നീട് സ്‌കോർ ഉയർത്തുന്ന ഉത്തരവാദിത്വം ഏറ്റെടുത്ത് ക്രീസിൽ എത്തിയ കെ.എൽ രാഹുലിന്റെ ഊഴമായിരുന്നു. 14 പന്തിൽ 28 റണ്ണെടുത്ത് ട്രാക്കിലായ രാഹുലിനെ അപ്രതീക്ഷിതമായാണ് പ്രസിദ് കൃഷ്ണ പുറത്താക്കിയത്. പ്രസിദിന്റെ ഏറിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങിയാണ് രാഹുൽ വീണത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിന്നീട് കരുണിന്റെ കടന്നാക്രമണമാണ് കണ്ടത്. കരുൺ നായരും അക്‌സർ പട്ടേലും (32) ചേർന്ന് സ്‌കോർ മുന്നോട്ട് ചലിപ്പിച്ചു. 93 ൽ കരുൺ നായർ വീഴുമ്പോൾ എട്ട് ഓവർ മാത്രമാണ് ആയിരുന്നത്. പിന്നീട് സ്റ്റബ്‌സ് (31) മികച്ച രീതിയിൽ സ്‌കോറിംങിൽ സംഭാവന നൽകി. 146 ൽ സ്റ്റബ്‌സും, 173 ൽ അക്‌സർ പട്ടേലും വീണു. സ്റ്റബ്‌സിനെ സിറാജ് പുറത്താക്കിയപ്പോൾ, പ്രസിദ് കൃഷ്ണയ്ക്കായിരുന്നു അക്‌സറിന്റെ വിക്കറ്റ്. വിപ്രഞ് നിഗം (0), ഫെരാരിയ (1) എന്നിവർ നിരാശപ്പെടുത്തിയപ്പോൾ അശുതോഷ് ശർമ്മ (37)യാണ് ഡൽഹിയെ 200 കടത്തിയത്. കുൽദീപും (4) മിച്ചൽ സ്റ്റാർക്കും (2) പുറത്താകാതെ നിന്നു. പ്രസിദ് കൃഷ്ണ നാലു വിക്കറ്റ് വീഴ്ത്തിയപ്പോൾ ഇഷാന്തും, സായ് കിഷോറും, സിറാജും, അർഷദ് ഖാനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംങ് ആരംഭിച്ച ഗുജറാത്തിന് ആദ്യം തന്നെ ശുഭ്മാൻ ഗില്ലിനെ (7) നഷ്ടമായി. എന്നാൽ, ബട്‌ലറും (97), സ്ഥിരം ഫോം തുടരുന്ന സായ് സുദർശനും (36) ചേർന്ന് ഗുജറാത്തിനെ മുന്നോട്ട് നയിച്ചു. 7.3 ഓവറിൽ സ്‌കോർ 74 ൽ നിൽക്കെയാണ് സായിയെ കുൽദീപ് വീഴ്ത്തിയത്. സ്റ്റബ്‌സിനായിരുന്നു ക്യാച്ച്. ഒരു വശത്ത് അടിച്ചു തകർക്കുന്ന ജോസ് ബട്‌ലർക്ക് കൃത്യമായി കൂട്ട് നിൽക്കുക മാത്രമായിരുന്നു റൂതർ ഫോർഡിന്റെ (34 പന്തിൽ 43) ചുമതല. മൂന്നു സിക്‌സും ഒരു ഫോറും അടിച്ച് റൂതൽ ഫോർഡ് 193 ൽ പുറത്താകും വരെ അത് ഭംഗിയായി ചെയ്തു. പിന്നീട്, എത്തിയ തിവാത്തിയക്ക് മൂന്ന് പന്ത് മാത്രമാണ് ബാറ്റ് ചെയ്യാൻ കിട്ടിയത്. അതിൽ രണ്ട് പന്തും ബൗണ്ടറി പറത്തി 11 റൺ എടുത്ത് തിവാത്തിയ ടീമിനെ വിജയത്തിലെത്തിച്ചു.

Hot Topics

Related Articles