വീണ്ടും രാജസ്ഥാന് തോൽവി : ലഖ്നൗവിനോട് തോറ്റത് രണ്ട് റണ്ണിന് : ഇക്കുറിയും തോൽവി വഴങ്ങിയത് അവസാന ഓവറിൽ

ജയ്പൂർ : വീണ്ടും അവസാന ഓവറിൽ തോൽവി വഴങ്ങി രാജസ്ഥാൻ. ആദ്യം ബാറ്റ് ചെയ്‌ത ലക്‌നൗ 20 ഓവറില്‍ 5 വിക്കറ്റ് നഷ്‌ടത്തില്‍ 180 റണ്‍സെടുത്തു. മറുപടിക്കിറങ്ങിയ രാജസ്ഥാൻ പൊരുതിയെങ്കിലും 20 ഓവറില്‍ 5 വിക്കറ്റ് നഷ്‌ടത്തില്‍ 178 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. ആവേശ് ഖാൻ എറിഞ്ഞ അവസാന ഓവറില്‍ രാജസ്ഥാന് ജയിക്കാൻ 9 റണ്‍സ് മതിയായിരുന്നു. എന്നാല്‍ ആ ഓവറില്‍ ഒരു വിക്കറ്റ് ഉള്‍പ്പെടെ 6 റണ്‍സ് മാത്രം വഴങ്ങി ആവേശ് ലക്‌നൗവിന് ജയം സമ്മാനിച്ചു.

Advertisements

ലക്‌നൗ ഉയർത്തിയ 181 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാനെ വൈഭവും ജയ്‌സ്വാളും ചേർന്ന് വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. ഐ.പി.എല്ലില്‍ നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സടിച്ചാണ് വൈഭവ് തുടങ്ങിയത്. ലക്‌നൗവിന്റെ ഷർദുല്‍ താക്കൂ‌ർ എറിഞ്ഞ രാജസ്ഥാൻ ഇന്നിം‌ഗ്‌സിലെ ആദ്യ ഓവറിലെ നാലാം പന്തില്‍ സ്‌ട്രൈക്ക് കിട്ടിയ വൈഭവ് ഒരുപരിഭ്രവവുമില്ലാതെ എക്‌സ്ട്രാ കവറിന് മുകളിലൂടെ സിക്‌സ് പറത്തി. അടുത്ത ഓവറില്‍ ആവേശ് ഖാനേയും സിക്സടിച്ചു വൈഭവ്. വൈഭവ് 20 പന്തില്‍ 3 സിക്സും 2 ഫോറും ഉള്‍പ്പെടെ 34 റണ്‍സ് നേടി. തുടർച്ചയായ മൂന്നാം ഫിഫ്‌റ്റി നേടിയ യശ്വസി 52 പന്തില്‍ 74 റണ്‍സ് നേടി.ഇരുവരും 52 പന്തില്‍ 85 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. വൈഭവിനെ മർക്രത്തിന്റെ പന്തില്‍ റിഷഭ് പന്ത് സ്റ്റമ്ബ് ചെയ്താണ് കൂട്ടുകെട്ട് പൊളിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇംപാക്‌ട്‌പ്ലെയറായി യശ്വസി ജയ്‌സ്വാളിനൊപ്പം ലക്‌നൗവിനെതിരെ രാജസ്ഥാന്റെ ഇന്നിംഗ‌സ് ഓപ്പണ്‍ ചെയ്യാനെത്തുമ്ബോള്‍ 14 വയസും 23 ദിവസവും മാത്രമായിരുന്നു സൂര്യവംശിയുടെ പ്രായം. പരിക്കിനെ തുടർ‌ന്ന് ടീമില്‍ ഇല്ലാതിരുന്ന ക്യാപ്ടൻ സഞ്ജു സാംസണ് പകരമാണ് സൂര്യവംശി ഓപ്പണറായത്. ഐ.പി.എല്ലില്‍ ഇതുവരെ കളിച്ചവരില്‍ ഐ.പി.എല്‍ ആദ്യ സീസണിന് ശേഷം ജനിച്ച ഒരേയാരു താരം കൂടിയാണ് സൂര്യവംശി. 1.1 കോടി രൂപയ്ക്കാണ് വൈഭവിനെ രാജസ്ഥാൻ സ്വന്തമാക്കിയത്.

നേരത്തേ എയ്‌ഡൻ മർക്രത്തിന്റെയും (66), ആയുഷ് ബധോനിയുടേയും (34 പന്തില്‍ 50) അർദ്ധ സെഞ്ച്വറികളും സമദിന്റെ വെടിക്കെട്ടുമാണ് (പുറത്താകാതെ 10 പന്തില്‍30) ലക്നൗവിനെ 180ല്‍ എത്തിച്ചത്. സന്ദീപ് ശർമ്മയെറിഞ്ഞ അവസാന ഓവറില്‍ ലക്‌നൗ നേടിയത് 27 റണ്‍സാണ്. സമദ് 4 സികസുകള്‍ അടിച്ചു. രാജസ്ഥാനായിവാനിൻഡു ഹസരങ്ക 2 വിക്കറ്റ് വീഴ്‌ത്തി. റിയാൻ പരാഗായിരുന്നു രാജസ്ഥാന്റെ ക്യാപ്‌ടൻ.

Hot Topics

Related Articles