കൊച്ചി : ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി എന്നിവർ പ്രധാന വേഷങ്ങളില്‍ എത്തുന്ന ’45’ എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ് ടീസർ ലോഞ്ച് ഏപ്രില്‍ 16 ന് ഫോറം മാളില്‍ വച്ച് നടന്നു.ചടങ്ങില്‍ കന്നഡ സൂപ്പർസ്റ്റാറുകള്‍ ആയ ശിവരാജ് കുമാറും ഉപേന്ദ്രയും സന്നഹിതരായിരുന്നു. മലയാളത്തിന്റെ യുവതാരം ആന്റണി വർഗീസും ചടങ്ങില്‍ പങ്കെടുത്ത് തന്റെ പ്രിയ താരം ശിവരാജ് കുമാറിനോടൊപ്പം സെല്‍ഫി എടുത്ത് സ്നേഹം പ്രകടിപ്പിച്ചു. ആഗസ്റ്റ് 15ന് റിലീസിന് എത്തുന്ന ഈ പാൻ ഇന്ത്യൻ ചിത്രം സൂരജ് പ്രൊഡക്ഷൻസിന്റെ ബാനറില്‍ പ്രശസ്ത സംഗീത സംവിധായകനായ അർജുൻ ജെന്യയുടെ ആദ്യത്തെ സംവിധാന സംരംഭമാണ്.
വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ഈ ചിത്രം ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തരായ സൂപ്പർസ്റ്റാറുകളെ ഒരു സിനിമാറ്റിക് ഷോയ്ക്ക് കീഴില്‍ ഒരുമിച്ച് കൊണ്ടുവരുന്ന ആക്ഷൻ-ഫാന്റസി എന്റർടെയ്‌നർ ആണ്. “മനുഷ്യൻ മരിച്ചു കഴിയുമ്ബോള്‍ കാണിക്കുന്ന സ്നേഹം ജീവിച്ചിരിക്കുമ്ബോള്‍ കാണിക്കൂ” എന്ന അർത്ഥവത്തായ വരിയോടുകൂടിയാണ് ടീസർ ആരംഭിക്കുന്നത്. പിന്നെ മനോഹരമായ ഒരു വിഷ്വല്‍ ട്രീറ്റ് തന്നെ നമുക്ക് കാണാൻ സാധിക്കും. ഇതില്‍ നിന്ന് തന്നെ ചിത്രം എത്ര ക്വാളിറ്റിയിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത് നമുക്ക് മനസ്സിലാക്കാൻ കഴിയും. സൂരജ് പ്രൊഡക്ഷൻസിന്റെ ബാനറില്‍ എം രമേശ് റെഡ്ഡിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. അദ്ദേഹം നിർമ്മിച്ച് 2023 ല്‍ പുറത്തിറങ്ങിയ നീരജ എന്ന മലയാള ചിത്രം ഏറെ പ്രേക്ഷകപ്രശംസ ഏറ്റു വാങ്ങിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദേശീയ പുരസ്കാരം ഉള്‍പ്പെടെ കരസ്ഥമാക്കിയ രമേഷ് റെഡ്ഡിയുടെ ഏറ്റവും മുതല്‍മുടക്കിലുള്ള ചിത്രമാണ് 45. 100 കോടിയിലധികം ബജറ്റ് വരുന്ന ഈ ചിത്രത്തിന്റെ വിഎഫ്‌എക്സ് കാനഡയിലാണ് ചെയ്തിരിക്കുന്നത്. കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ പാൻ-ഇന്ത്യൻ റിലീസായാണ് ചിത്രം എത്തുന്നത്. ഛായാഗ്രഹണം സത്യ ഹെഡ്ജ്, സംഭാഷണം അനില്‍കുമാർ, സംഗീതം അർജുൻ ജന്യ, ആർട്ട് ഡയറക്ടർ മോഹൻ പണ്ഡിത്ത്, വസ്ത്രാലങ്കാരം പുട്ടാ രാജു, വിഎഫ്‌എക്സ് യാഷ് ഗൗഡ, കൊറിയോഗ്രാഫി ചിന്നി പ്രകാശ്, ബി ധനഞ്ജയ്, പിആര്‍ഒ മഞ്ജു ഗോപിനാഥ്.