രാജസ്ഥാൻ്റെ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പരാഗ് ; തോൽവിയുടെ കാരണം ഇത്

ജയ്പൂർ : തുടർച്ചയായ രണ്ടാം മത്സരത്തിലും വരുതിയ പിഴവ് മൂലം രാജസ്ഥാൻ തോറ്റപ്പോൾ വിമർശനം ശക്തം. ലഖ്നൗ വിന് എതിരെ രണ്ട് റണ്‍സിനായിരുന്നു രാജസ്ഥാൻ പരാജയപ്പെട്ടത്. രാജസ്ഥാന്റെ തട്ടകമായ ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് നേടാനേ സാധിച്ചുള്ളു.

Advertisements

മത്സരശേഷം രാജസ്ഥാന്റെ തോല്‍വിയെക്കുറിച്ച്‌ ക്യാപ്റ്റൻ റിയാൻ പരാഗ് സംസാരിച്ചിരുന്നു. ഈ തോല്‍വിയുടെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുന്നുവെന്നാണ് പരാഗ് പറഞ്ഞത്. അവസാന ഓവറില്‍ കൂടുതല്‍ റണ്‍സ് വഴങ്ങിയത് നിർഭാഗ്യകരമായെന്നും പരാഗ് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

”ഞാൻ ഈ തോല്‍വിയില്‍ എന്നെ തന്നെ കുറ്റപ്പെടുത്തുന്നു. 19ാം ഓവറില്‍ ഞാൻ കളി ഫിനിഷ് ചെയ്യണമായിരുന്നു. ഞങ്ങള്‍ നന്നായി ബോള്‍ ചെയ്തുവെന്ന് ഞാൻ കരുതുന്നു. എന്നാല്‍ അവസാന ഓവർ നിർഭാഗ്യകരമായിരുന്നു. 165-170 സ്കോർ വരെ ആവുമെന്നാണ് ഞങ്ങള്‍ കരുതിയത്. സന്ദീപ് വളരെ വിശ്വസനീയനാണ്. അദ്ദേഹത്തിന് ഈ മോശം കളി മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന് ഞാൻ കരുതുന്നു. അബ്ദുല്‍ സമദ് നന്നായി ബാറ്റ് ചെയ്തു. പക്ഷെ ഞങ്ങള്‍ ഈ റണ്‍സ് പിന്തുടരേണ്ടതായിരുന്നു” റിയാൻ പരാഗ് പറഞ്ഞു.

മത്സരത്തില്‍ സഞ്ജു സാംസണിന് പകരക്കാരനായാണ് പരാഗ് രാജസ്ഥാന്റെ ക്യാപ്റ്റൻ ആയത്. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തില്‍ പരുക്കേറ്റത്തിന് പിന്നാലെയാണ് സഞ്ജുവിന് ഈ മത്സരം നഷ്ടമായത്. ത്സരത്തില്‍ റിട്ടയേർഡ് ഹാർട്ടായാണ് സഞ്ജു മടങ്ങിയത്.

മത്സരത്തില്‍ 19 പന്തില്‍ 31 റണ്‍സായിരുന്നു സഞ്ജു നേടിയിരുന്നത്. രണ്ട് ഫോറുകളും ഒരു സിക്സും നേടിക്കൊണ്ട് മിന്നും ഫോമില്‍ തുടരവെയാണ് സഞ്ജുവിനു ഈ തിരിച്ചടി നേരിടേണ്ടി വന്നത്. സീസണിലെ ആദ്യ മൂന്നു മത്സരങ്ങളില്‍ രാജസ്ഥാനെ നയിച്ചിരുന്നത് പരാഗ് ആയിരുന്നു.

നിലവില്‍ എട്ട് മത്സരങ്ങളില്‍ നിന്നും രണ്ട് ജയവും ആറ് തോല്‍വിയും അടക്കം നാല് പോയിന്റോടെ എട്ടാം സ്ഥാനത്താണ് രാജസ്ഥാൻ. ഏപ്രില്‍ 24ന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. ആർസിബിയുടെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

Hot Topics

Related Articles