മോഹൻലാലിനെ ഇടിച്ച് വീഴ്ത്തി നസ് ലൻ : ബുക്ക് മൈ ഷോയിൽ എമ്പുരാൻ പിന്നോട്ട് : ഇടിച്ച് കയറി മറ്റൊരു മലയാള സിനിമ

കൊച്ചി : സമീപകാലത്ത് മലയാള സിനിമയില്‍ വൻ ചലനം സൃഷ്ടിച്ച സിനിമയാണ് എമ്ബുരാൻ. മോളിവുഡിലെ ഏറ്റവും വലിയ കളക്ഷൻ നേടിയ ചിത്രമെന്ന ഖ്യാതി സ്വന്തമാക്കിയ ചിത്രം സംവിധാനം ചെയ്തത് പൃഥ്വിരാജ് ആണ്.റിലീസിന് മുൻപ് തന്നെ 50 കോടി ക്ലബ്ബിലെത്തിയ എമ്ബുരാൻ, 30 ദിവസത്തില്‍ തിയറ്റര്‍ കളക്ഷനും ബിസിനസും ചേര്‍ത്ത് 325 കോടി കളക്ഷനാണ് നേടിയത്. ബുക്കിങ്ങില്‍ അടക്കം റെക്കോർഡിട്ട ചിത്രം പക്ഷേ ബുക്ക് മൈ ഷോയുടെ ഏറ്റവും ദൈർഘ്യമേറിയ ട്രെൻഡിങ്ങിലുള്ള ഇന്ത്യൻ സിനിമകളുടെ ലിസ്റ്റില്‍ നിന്നും പുറത്താണ്.

Advertisements

സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് ആണ് ബുക്ക് മൈ ഷോയിലെ ട്രെന്റിംഗ് ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. എമ്ബുരാന് പകരം മലയാളത്തില്‍ കഴിഞ്ഞ വർഷം റിലീസ് ചെയ്ത് ഏറ്റവും കൂടുതല്‍ കളക്ഷൻ നേടിയ രണ്ട് സിനിമകളാണ് ലിസ്റ്റിലുള്ളത്. നസ്ലെൻ ചിത്രം പ്രേമലുവും മള്‍ട്ടി സ്റ്റാർ പടം മഞ്ഞുമ്മല്‍ ബോയ്സും ആണ്. ലിസ്റ്റില്‍ മൂന്നാം സ്ഥാനത്താണ് പ്രേമലു എന്നത് ഏറെ ശ്രദ്ധേയമാണ്. ബോളിവുഡ് തെലുങ്ക് സിനിമകളോട് കിടപിടിച്ചാണ് നസ്ലെന്റെ ഈ നേട്ടം. പ്രത്യേകിച്ച്‌ 1800 കോടി കളക്ഷൻ നേടിയ അല്ലു അർജുൻ ചിത്രം പുഷ്പ 2നെ പ്രേമലു കടത്തിവെട്ടിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബുക്ക് മൈ ഷോയിലെ ട്രെന്റിംഗ് സിനിമകളും അവയുടെ ദിവസവും
ഛാവ : 59 ദിവസം
സ്ത്രീ 2: 57 ദിവസം
പ്രേമലു : 53 ദിവസം
പുഷ്പ 2 : 53 ദിവസം
മഞ്ഞുമ്മല്‍ ബോയ്സ് : 50 ദിവസം
കല്‍ക്കി 2898 എ ഡി : 49 ദിവസം
ജവാൻ : 48 ദിവസം
അനിമല്‍: 42 ദിവസം
ഗദ്ദാർ 2 : 40 ദിവസം

Hot Topics

Related Articles