ലണ്ടൻ: ലിവർപൂളിനെതിരായ തോൽവിയോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നും ലെസ്റ്റർ സിറ്റി തരം താഴ്ത്തപ്പെട്ടു. ഞായറാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ലെസ്റ്റർ ലിവർപൂളിനോടു പരാജയപ്പെട്ടത്. നിലവിൽ 19 ആം സ്ഥാനത്തായതോടെയാണ് ലെസ്റ്റർ പ്രിമിയർ ലീഗിൽ നിന്നും രണ്ടാം സ്ഥാനത്തേയ്ക്ക് തരം താഴ്ത്തപ്പെട്ടത്. 33 മത്സരങ്ങളിൽ നിന്നും നാല് വിജയം മാത്രമുള്ള ലെസ്റ്ററിന് 18 പോയിന്റാണ് ആകെയുള്ളത്. ഇതോടെയാണ് 11 പോയിന്റ് മാത്രമുള്ള സതാംപ്ടണ് ഒപ്പം ലെസ്റ്ററും തരണ്ടാം ഡിവിഷനിലേയ്ക്ക് തരം താഴ്ത്തപ്പെട്ടത്.
33 മത്സരങ്ങളിൽ നിന്നും 79 പോയിന്റ് സ്വന്തമാക്കിയ ലിവർപൂൾ സീസണിൽ ഒന്നാം സ്ഥാനത്തുള്ള കുതിപ്പ് തുടരുകയാണ്. 66 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ആഴ്സണൽ ബഹുദൂരം പിന്നിലാണ്. ഞായറാഴ്ച നടന്ന മത്സരത്തിൽ 76 ആം മിനിറ്റിൽ അലക്സാണ്ടർ അർണോൾഡാണ് ലിവർപൂളിന് വേണ്ടി ഗോൾ നേടിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വൂൾവ്സിനോട് തോൽവി വഴങ്ങി. 77 ആം മിനിറ്റിൽ പൗളോ സബേരിയ ആണ് വൂൾവ്സിനായി ഗോൾ നേടിയത്. എതിരില്ലാത്ത ഒരു ഗോളിനാണ് യുണൈറ്റഡിന്റെ തോൽവി. ഐപ്സ്വിച്ചിനെ എതിരില്ലാത്ത നാലു ഗോളിന് തകർത്താണ് ആഴ്സണൽ ഈ ആഴ്ച അവസാനിപ്പിച്ചത്. ഈസ്റ്റർ ആഘോഷത്തിനുള്ള ഗോൾ വെടിക്കെട്ടിന് രണ്ട് ഗോളുമായി ലിയനാർഡോ ട്രോസാർഡ് നേതൃത്വം നൽകി. 14, 69 മിനിറ്റുകളിൽ ലിയനാർഡോയും, 28 ആം മിനിറ്റിൽ ഗബ്രിയേൽ മാർട്ടിനെല്ലിയും, 88 ആം മിനിറ്റിൽ ഏതാൻ ന്യുവനേരിയുമാണ് ആഴ്സണലിനായി ഗോൾ നേടിയത്.
ഒന്നിനെതിരെ രണ്ട് ഗോളിന് ഫുൾഹാമിനെ ചെൽസിയും തോൽപ്പിച്ചു. 83 ആം മിനിറ്റിൽ ടൈറിക്യു ജോർജും, ഇൻജ്വറി ടൈമിന്റെ മൂന്നാം മിനിറ്റിൽ പെേ്രഡ നെറ്റോയുമാണ് ചെൽസിയുടെ സ്കോറർമാർ. അലക്സ് ലൗവബി 20 ആം മിനിറ്റിൽ നേടിയ ഗോളാണ് ഫുൾഹാമിന്റെ ആശ്വാസ ഗോൾ.