കൊച്ചി : നടി വിന്‍സി അലോഷ്യസിന്റെ പ്രതികരണത്തില്‍ വിമർശനവുമായി ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഷൈൻ ടോം ചാക്കോയുടെ പേര് പുറത്ത് വന്നത് ഷൈൻ അഭിനയിച്ച സിനിമകളെ ബാധിക്കുമെന്ന് കഴിഞ്ഞ ദിവസം വിൻ സി പറഞ്ഞിരുന്നു.ഇതിനു പിന്നാലൊയാണ് പ്രതികരണവുമായി ഭാഗ്യലക്ഷമി എത്തിയത്. ഇതൊക്കെ വീഡിയോ ഇടുന്നതിനു മുൻപ് വിൻസി ആലോചിക്കണമായിരുന്നു എന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. താൻ ആദ്യം വിൻ സിക്ക് പിന്തുണ നല്‍കിയിരുന്നുവെന്നും എന്നാല്‍ പിന്നീട് മാറ്റി പറയുമ്ബോള്‍ പിന്തുണ കൊടുത്തവർ എന്ത് ചെയ്യുമെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു. ഇങ്ങനെയാണെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് പിന്തുണ കൊടുക്കാൻ ബുദ്ധിമുട്ടാകും എന്നാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്.
വീഡിയോ ഇട്ട് ഓരോന്ന് പറഞ്ഞിട്ട് പിന്നെ മാറ്റി പറഞ്ഞിട്ട് കാര്യമില്ലെന്നാണ് ഭാഗ്യലക്ഷമി പറയുന്നത്. താൻ ആദ്യം സപ്പോർട്ട് നല്‍കിയതാണ്. നമ്മള് പിന്തുണ കൊടുത്തിട്ട് പിന്നെ നാളെ ആ പെണ്‍കുട്ടി മാറ്റി പറഞ്ഞാല്‍ നമ്മള് എന്ത് ചെയ്യുെമെന്നും ഇതൊക്കെ സ്ഥിരം കാണുന്നതും കേള്‍ക്കുന്നതുമാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടഴ നടി വിന്‍സി അലോഷ്യസും നടന് ഷൈന്‍ ടോം ചാക്കോയും തമ്മിലുള്ള പ്രശ്നങ്ങളാണ് വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കുന്നത്. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റില്‍ വച്ച് ഒരു നടന് തന്നോട് അപമര്യാദയായി പെരുമാറി എന്ന് നടി വിന്‍സി അലോഷ്യസ് തുറന്ന് പറഞ്ഞതിനു പിന്നാലെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. താരസംഘടനയായ അമ്മയ്ക്കും ഫിലിം ചേംബറിനും പരാതിയും നല്കി. തനിക്കുണ്ടായ ദുരനുഭവം സംബന്ധിച്ച തുറന്നു പറച്ചില് നടി വിന്‍സി വീഡിയോയി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.
ഇതിനു പിന്നാലെ നിരവധി പേരാണ് വിൻ സിക്ക് പിന്തുണയുമായി എത്തിയത്. സംഭവത്തില്‍ പ്രതികരിച്ച് ഭാഗ്യലക്ഷ്മിയും രംഗത്ത് എത്തിയിരുന്നു. ഇത്തരത്തില്‍ ലഹരി ഉപയോഗിക്കുന്ന നിരവധിപ്പേർ സിനിമാ വ്യവസായത്തിലുണ്ട്. അത്തരക്കാർക്കൊപ്പം ഇനി സിനിമകള്‍ ചെയ്യില്ല എന്ന നിലപാട് സിനിമാ സംഘടനകള്‍ സ്വീകരിക്കണമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. ഇങ്ങനെയൊരു നിലപാട് സ്വീകരിച്ച ആ പെണ്‍കുട്ടിയെ നമ്മള് അഭിനന്ദിക്കണമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു.