കൊൽക്കത്തയെ താഴേയ്ക്ക് തള്ളിയിട്ട് ഗുജറാത്ത്; കൊൽക്കത്തയെ തോൽപ്പിച്ചത് 39 റണ്ണിന്l വിജയശില്പിയായത് ശുഭ്മാൻ ഗിൽ ; പോയിന്റ് പട്ടികയിൽ ഒന്നാമത് എത്തി ഗുജറാത്ത്

കൊൽക്കത്ത: സ്വന്തം തട്ടകത്ത് വിരുന്നിന് എത്തിയ ഗുജറാത്തിന് മുന്നിൽ തോറ്റ് കൊൽക്കത്ത. 39 റണ്ണിന്റെ തോൽവിയാണ് കൊൽക്കത്തയ്ക്ക് നേരിടേണ്ടി വന്നത്. സ്‌കോർ: ഗുജറാത്ത്: 198/3. കൊൽക്കത്ത: 159/8.

Advertisements

ടോസ് നേടിയ കൊൽക്കത്ത ഫീൽഡിംങ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച ഓപ്പണിംങ് കൂട്ട് കെട്ടിലൂടെ റെക്കോർഡ് നേട്ടമാണ് ഗുജറാത്ത് സംഘം സ്വന്തമാക്കിയത്. 114 റണ്ണിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ശുഭ്മാൻ ഗില്ലും (55 പന്തിൽ 90) , സായ് സുദർശനും (36 പന്തിൽ 52) ചേർന്ന് ഉണ്ടാക്കിയത്. രണ്ടാം വിക്കറ്റിൽ ബട്‌ലറും (23 പന്തിൽ 41) ഗില്ലും ചേർന്ന് സ്‌കോർ മുന്നോട്ട് നയിച്ചു. 172 ൽ ഗില്ലും, 177 ൽ തിവാത്തിയയയും (0) പുറത്തായെങ്കിലും ഒരു വശത്ത് നിന്ന ബട്‌ലർ സ്‌കോർ 200 ന് അടുത്ത് എത്തിച്ചു. റസലും, വൈഭവ് അറോറയും ഹർഷിത് റാണയും കൊൽക്കത്തയ്ക്കായി ഓരോ വിക്കറ്റ് വീതം നേടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറുപടി ബാറ്റിംങ് ആരംഭിച്ച കൊൽക്കത്തയ്ക്ക് ആദ്യം തന്നെ തിരിച്ചടി കിട്ടി. സ്‌കോർ ബോർഡിൽ രണ്ട് റൺ മാത്രമുള്ളപ്പോൾ ഗുർബാസിനെ (1) സിറാജ് വീഴ്ത്തി. 43 ൽ സുനിൽ നരേനെ (17) റാഷിദ് ഖാനും, 84 ൽ വെങ്കിടേഷ് അയ്യരെ (14) സായ് കിഷോറും വീഴ്ത്തി. 91 ൽ രഹാനെ (50) കൂടി വാഷിംങ്ടൺ സുന്ദറിനു മുന്നിൽ വീണതോടെ കൊൽക്കത്ത പ്രതിരോധത്തിലായി. 118 ൽ റസലും (21), 119 ൽ രമൺദീപ് സിംങും (1) ഇതേ സ്‌കോറിൽ മോയിൻ അലിയും (0) വീണ്‌തോടെ അവസാന പ്രതീക്ഷകളെത്രയും റിങ്കു സിംങിനായി. 151 ൽ റിങ്കും (17) കൂടി പോയതോടെ കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ രഘുവംശിയും (27) ഹർഷിത് റാണയും (1) ചേർന്ന് കളി അവസാനിപ്പിച്ചു. പ്രസിദ് കൃഷ്ണയും റാഷിദ് ഖാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ സിറാജും, വാഷിംങ്ടൺ സുന്ദറും, സായ് കിഷോറും ഓരോ വിക്കറ്റ് എടുത്തു.

ഈ കളി കൂടി ജയിച്ചതോടെ എട്ട് മത്സരങ്ങളിൽ നിന്നും 12 പോയിന്റുമായി ഗുജറാത്ത് പോയിന്റ് പട്ടികയിൽ ഒന്നാമത് എത്തി. ആറ് പോയിന്റ് മാത്രമുള്ള കൊൽക്കത്ത ഏഴാം സ്ഥാനത്തേയ്ക്ക് പിൻതള്ളപ്പെട്ടു.

Hot Topics

Related Articles