വീണ്ടും രോഹിത് വെടിക്കെട്ട്; ഹൈദരാബാദിനെ തകർത്ത് മുംബൈയുടെ പ്രതികാരം

ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ വീണ്ടും വെടിക്കെട്ട് ബാറ്റിംങുമായി കളം നിറഞ്ഞ രോഹിത് ശർമ്മയുടെ മികവിൽ മുംബൈയ്ക്ക് ഉജ്വല വിജയം. തുടർച്ചയായ രണ്ടാം മത്സരത്തിലും അർദ്ധ സെഞ്ച്വറി നേടിയ രോഹിത് ശർമ്മയാണ് മുംബൈയെ വിജയത്തിലെത്തിച്ചത്. സ്‌കോർ: ഹൈബദരാബാദ്: 143/8. മുംബൈ :

Advertisements

ടോസ് നേടിയ മുംബൈ ഹൈദരാബാദിന്റെ മൈതാനത്ത് ഫീൽഡിംങ് തിരഞ്ഞെടുക്കുകയായിരുന്നു. വെടിക്കെട്ട് പ്രതീക്ഷിച്ചിരുന്ന കാണികളെ നിരാശരാക്കി 13 റൺ നേടിയപ്പോഴേയ്ക്കും നാല് മുൻ നിര വെടിക്കെട്ടുകാരും ഹൈദരാബാദിന്റെ ഡഗ് ഔട്ടിൽ തിരിച്ചെത്തി. ഹെഡ് (0), ഇഷാൻ (1), അഭിഷേക് (8), നിതീഷ് കുമാർ റെഡി (2) എന്നിങ്ങനെയായിരുന്നു നാല് ഹൈദരാബാദ് മുൻനിരക്കാരുടെ റൺ നിരക്ക്. ഹെഡിനെയും, അഭിഷേകിനെയും ബോൾട്ട് വീഴ്ത്തിയപ്പോൾ ഇഷാനെയും നിതീഷിനെയും ചഹറാണ് പുറത്താക്കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

35 ൽ അങ്കിത് വർമ്മ (12) പുറത്തായതോടെ അഞ്ച് വിക്കറ്റ് നഷ്ടമായി പ്രതിരോധത്തിലായ ഹൈദരാബാദിനെ രക്ഷിച്ചത് ക്ലാസൺ അഭിനവ് സഖ്യമാണ്. 99 റൺ കൂട്ടിച്ചേർത്ത ഈ സഖ്യം 134 ലാണ് പിരിഞ്ഞത്. ക്ലാസൺ 44 പന്തിൽ 71 ഉം , അഭിനവ് 37 പന്തിൽ 43 ഉം റണ്ണെടുത്താണ് പുറത്തായത്. ടീം സ്‌കോർ 134 ൽ നിൽക്കെ ക്ലാസണെ ബുംറയാണ് പുറത്താക്കിയത്. ബോൾട്ടിന്റെ പന്തിൽ ഹിറ്റ് വിക്കറ്റായി അഭിനവ് പുറത്താകുമ്പോൾ ടീം സ്‌കോർ 142 ൽ എത്തിയിരുന്നു. ഒരു റൺ കൂടി ചേർത്തപ്പോഴേയ്ക്കും കമ്മിൻസും (1) മടങ്ങിയതോടെ ടീം സ്‌കോറിംങ് അവസാനിച്ചു.

ബോൾട്ട് നാലും ചഹർ രണ്ടും ബുംറയും പാണ്ഡ്യയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിംങ് ആരംഭിച്ച മുബൈയ്ക്ക് ആദ്യ വിക്കറ്റ് 13 റണ്ണിൽ നിൽക്കെ നഷ്ടമായി. ഉനദ്ക്കട്ട് സ്വന്തം ഏറിൽ പിടിച്ചാണ് റിക്കിൽട്ടൺ (11) പുറത്തായത്. പിന്നീട്, രോഹിത്തും (46 പന്തിൽ 70) , വിൽജാക്‌സും (19 പന്തിൽ 22) ചേർന്ന് മുംബൈയെ മുന്നോട്ട് നയിച്ചു. 77 ൽ വിൽ ജാക്‌സ് വീണെങ്കിലും രോഹിത് നിർത്തിയില്ല. സൂര്യയെ (19 പന്തിൽ 40) ഒരു വശത്ത് നിർത്തി രോഹിത്ത് അടിച്ചു തകർത്തു. 130 ൽ രോഹിത് വീണെങ്കിലും തിലക് വർമ്മയെ (2) സാക്ഷി നിർത്തി സൂര്യ കളി വിജയിപ്പിച്ചു. അൻസാരിയും, മലിംഗയും, ഉനദ്ക്കട്ടും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Hot Topics

Related Articles