ഡി സി കിഴക്കെമുറിയുടെ പത്നി പൊന്നമ്മ ഡീസി

ഡി സി കിഴക്കെമുറിയുടെ പത്നി പൊന്നമ്മ ഡീസി (90) നിര്യാതയായി. രണ്ടു പതിറ്റാണ്ടോളം ഡി സി ബുക്സിൻ്റെ പ്രവർത്തനങ്ങൾക്ക് സാരഥ്യം വഹിച്ചിരുന്നു. തിരുവല്ല ബാലികാമഠം സ്കൂളിലെ അധ്യാപികയായിരുന്നു. 1963 ആഗസ്റ്റ് 26 നാണ് ഡി സി കിഴക്കെമുറിയെ വിവാഹം കഴിക്കുന്നത്. 1974 ൽ ഡി സി കിഴക്കെമുറി ഡി സി ബുക്സ് ആരംഭിച്ച സമയത്ത് നേതൃത്വപരമായ പങ്കാളിത്തം വഹിച്ചത് പൊന്നമ്മ ഡീസിയായിരുന്നു.

Advertisements

തകഴി, ബഷീർ, സി ജെ തോമസ് തുടങ്ങി ആദ്യകാല എഴുത്തുകാരുമായി അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്ന പൊന്നമ്മ ഡിസി സാമൂഹിക സാംസ്കാരിക രംഗത്ത് സജീവമായിരുന്നു. ഡി സി കിഴക്കേമുറിക്ക് ലഭിച്ച മരണാനന്തര പത്മഭൂഷൻ രാഷ്ട്രപതി കെ ആർ നാരായണനിൽ നിന്ന് ഏറ്റുവാങ്ങിയത് പൊന്നമ്മ ഡീ സി യായിരുന്നു.
ചെങ്ങന്നൂർ കടക്കേത്തു പറമ്പിൽ പി പി ഐസക്കിൻ്റെയും റേച്ചലിൻ്റെയും ഇളയപുത്രിയായി 1934 ഡിസംബർ മൂന്നിനായിരുന്നു ജനനം. മക്കൾ: മക്കൾ: താര, മീര, രവി ഡി സി (ഡി സി ബുക്സ്). മരുമക്കൾ: ജോസഫ് സത്യദാസ് (സിംഗപ്പൂർ സ്ട്രെയ്റ്റ് ടൈംസ് സീനിയർ എഡിറ്റർ), അനിൽ വർഗീസ് (ബിസിനസ്), രതീമ (എക്സിക്യുട്ടീവ് ഡയറക്ടർ, ഡി സി ബുക്സ്).

Hot Topics

Related Articles