രാജസ്ഥാൻ്റെ കളി ഒത്തുകളിയോ ? വാദങ്ങൾ ശക്തമാക്കി തെളിവുകൾ : സോഷ്യൽ മീഡിയയിൽ ചർച്ച സജീവം

ബംഗളൂരു: ഐപിഎല്ലില്‍ പടിക്കല്‍ കലമുടയ്ക്കുന്ന പതിവ് രാജസ്ഥാന്‍ റോയല്‍സ് വീണ്ടും തെറ്റിച്ചില്ല. തുടര്‍ച്ചയായി മൂന്നാം തവണയും വിജയുമറപ്പായിരുന്ന കളി വലിച്ചെറിഞ്ഞ് അവര്‍ പരാജയത്തിലേക്കു വീണിരിക്കുകയാണ്.റോയല്‍ ചാലേേഞ്ചഴ്‌സ് ബെംഗളൂരുവിനോടു 11 റണ്‍സിന്റെ അവിശ്വസനീയ തോല്‍വിയാണ് റിയാന്‍ പരാഗിനും സംഘത്തിനും നേരിട്ടത്. ഈ തോല്‍വിയോടെ റോയല്‍സ് ഇത്തവണ പ്ലേഓഫിലെത്തില്ലെന്നും ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.

Advertisements

ഡല്‍ഹി ക്യാപ്പിറ്റല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവരുമായുള്ള തൊട്ടുമുമ്ബത്തെ രണ്ടു കളികള്‍ തോറ്റപ്പോള്‍ തന്നെ റോയല്‍സിനെതിരേ ഒത്തുകളി ആരോപണം ഉയര്‍ന്നിരുന്നു. രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ കണ്‍വീനറാണ് റോയല്‍സിനെതിരേ ഗുരുതര ആരോപണമുന്നയിച്ചത്. അതിനു ശേഷം ഇപ്പോള്‍ ജയിക്കാമായിരുന്ന മറ്റൊരു കളി കൂടി റോയല്‍സ് കളഞ്ഞു കുളിച്ചതോടെ ആരാധകരോഷം ശക്തമാണ്. സോഷ്യല്‍ മീഡിയയില്‍ റോയല്‍സിനെ രൂക്ഷമായാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. തുടരെ ഒത്തുകളിച്ചു കൊണ്ടിരിക്കുന്ന റോയല്‍സിനെ വിലക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വന്‍ ആരാധകരോഷം

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരേ ആദ്യത്തെ 10 ഓവറില്‍ ഡ്രൈവിങ് സീറ്റിലിരുന്ന ശേഷം അടുത്ത 10 ഒാവറില്‍ മല്‍സരം കളഞ്ഞു കുളിച്ച രാജസ്ഥാന്‍ റോയല്‍സ് ടീമിനെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കടന്നാക്രമിക്കുകയാണ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള അവസാന കളിയില്‍ രണ്ടു റണ്‍സിനു തോറ്റപ്പോള്‍ തന്നെ രാജസ്ഥാന്‍ റോയല്‍സ് ഒത്തുകളിക്കുകയാണോയെന്നു സംശയമുണ്ടായിരുന്നു. ഇപ്പോള്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരേ 11 റണ്‍സിനു തോറ്റതോടെ ഇക്കാര്യം ഉറപ്പായിരിക്കുകയാണ്. ഈ തരത്തില്‍ ഒത്തുകളി നടത്തി കാണികളെ വിഡ്ഢികളാക്കുന്ന റോയല്‍സ് ടീമിനെ വിലക്കണമെന്നും ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു,.

രാജസ്ഥാന്‍ റോയല്‍സിനെ ഐപിഎല്ലില്‍ നിന്നും വീണ്ടും വിലക്കാനുള്ള സമയമെത്തിയിരിക്കുകയാണ്. 2013ല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് രണ്ടു വര്‍ഷം ഐപിഎല്ലില്‍ നിന്നും വിലക്കപ്പട്ട ടീമാണ് അവര്‍. റോയല്‍സിന്റെ മൂന്നു കളിക്കാര്‍ അന്നു അറസിറ്റിലാവുകയും ചെയ്തു. ഇപ്പോഴത്തോ റോയല്‍സ് ടീമിനെതിരേയും അന്വേഷണം വേണം. കുറ്റക്കാരെ ശിക്ഷിക്കുകയും വേണമെന്നും ആരാധകര്‍ പറയുന്നു.

റോയല്‍. ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമായുളള മല്‍സരത്തില്‍ ഉറപ്പായും ഒത്തുകളി നടന്നിട്ടുണ്ട്. അവരുടെ കോച്ച്‌ രാഹുല്‍ ദ്രാവിഡിന്റെ ടീ സെലക്ഷനാണ് ആദ്യത്തെ സംശയം. റിസല്‍വ് ബെഞ്ചില്‍ പോലും സ്ഥാനമര്‍ഹിക്കാത്ത തുഷാര്‍ പാണ്ഡെയ്ക്കു അദ്ദേഹം വീണ്ടും വീണ്ടും എന്തിനാണ് അവസരം നല്‍കുന്നത്?

ഇന്നത്ത കളിയില്‍ രണ്ടോവറില്‍ 36 റണ്‍സാണ് തുഷാര്‍ വഴങ്ങിയത്. റണ്‍ചേസില്‍ ധ്രുവ് ജുറേലിന്റെ പ്രകടനവും സംശയകരമാണ്. തുടരെ മൂന്നാമത്തെ കളിയിലാണ് അദ്ദേഹം ക്രീസിലത്തിയശേഷം ടീം തോറ്റത്. കൂടാതെ ജയത്തിലേകു നയിക്കാന്‍ ശ്രമിക്കാതെ അലക്ഷ്യമായാണ് ക്യാപ്റ്റന്‍ റിയാന്‍ പരാഗ് ഔട്ടായത്. കഴിഞ്ഞ കളിയിലും ഇതു സംഭവിച്ചതായും ആരാധകര്‍ അക്കമിട്ട് നിരത്തുന്നു.

രാജസാന്‍ റോയല്‍സ് ടീം നേരത്തേ തന്നെ ഒത്തുകളിയുടെ പേരില്‍ ചീത്തപ്പേരുള്ളവരാണ്. 12 വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ വീണ്ടും ഇതാവര്‍ത്തിക്കുകയാണ്. റോയല്‍സ് കോച്ച്‌ രാഹുല്‍ ദ്രാവിഡിനും ഇതില്‍ പങ്കുണ്ടോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. കാരണം 2013ല്‍ ഒത്തു കളിയിലുള്‍പ്പെട്ട് റോയല്‍സ് ടീം രണ്ടു വര്‍ഷത്തെ വിലക്ക് നേരിട്ടപ്പോള്‍ അവരുടെ ക്യാപ്റ്റനായിരുന്നു അദ്ദേഹം. ഇപ്പോള്‍ ദ്രാവിഡ് കോച്ചായി മടങ്ങി വന്ന ശേഷമാണ് ഇപ്പോള്‍ റോയല്‍സിനെതിരേ വീണ്ടും ഒത്തുകളി ആരോപണമുയരുന്നതെന്നും ആരാധകര്‍ കുറിക്കുന്നു.

റോയല്‍സ് തോറ്റതെങ്ങനെ?

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരേ 206 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ റോയല്‍സിനു ഒമ്ബതു വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് നേടാനേ കഴിഞ്ഞുളളൂ. അവസാനത്തെ നാലോവറില്‍ ആറു വിക്കറ്റുകള്‍ കൈയിരിക്കെ റോയല്‍സിനു ജയിക്കാന്‍ 46 റണ്‍സാണ് വേണ്ടിയിരുന്നത്.

പക്ഷെ അവര്‍ക്കു അതു നേടിയെടുക്കാനായില്ല. വെറും 35 റണ്‍സാണ് റോയല്‍സ് സ്‌കോര്‍ ചെയ്തത്. മാത്രമല്ല അഞ്ചു വിക്കറ്റുകള്‍ ഇതിനിടെ വലിച്ചെറിയുകയും ചെയ്തു. 10 ഓവറില്‍ മൂന്നു വിക്കറ്റനു 113 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു റോയല്‍സ്. ശേഷിച്ച 10 ഓവറില്‍ 93 റണ്‍സ് മാത്രമേ അവര്‍ക്കു ആവശ്യമായിരുന്നുള്ളൂ.

Hot Topics

Related Articles