തോൽവിയും ഒത്ത് കളി വിവാദവും ! മറ്റൊരു ശ്രീശാന്ത് ആകാതിരിക്കാൻ സഞ്ജു മുങ്ങി : വിവാദം ശക്തം

മുംബൈ : ഒമ്ബത് മത്സരം കളിച്ചപ്പോള്‍ ഏഴിലും ടീം തോറ്റിരിക്കുകയാണ്. രാജസ്ഥാന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചിരിക്കുകയാണെന്ന് പറയാം. ടീമിന്റെ ബാറ്റിങ് നിരയും ബൗളിങ് നിരയും പ്രതീക്ഷിച്ച നിലവാരം കാട്ടാതെ തോറ്റ് തുന്നം പാടുകയാണ്. രാജസ്ഥാന്റെ തുടര്‍ തോല്‍വികള്‍ ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തുകയാണ്.

Advertisements

രാഹുല്‍ ദ്രാവിഡ് മുഖ്യ പരിശീലകനായി തിരിച്ചെത്തിയതിന് ശേഷമാണ് രാജസ്ഥാന്‍ ഇത്തരത്തില്‍ താഴോട്ട് പോയിരിക്കുന്നതെന്ന് പറയാം. ടീമിന്റെ ആകെ പ്രകടനം നിരാശപ്പെടുത്തുകയാണ്. നായകനും സൂപ്പര്‍ താരവുമായ സഞ്ജു സാംസണ്‍ പരിക്കിന്റെ പിടിയിലാണെന്നും എടുത്തു പറയേണ്ട കാര്യമാണ്. സഞ്ജു എപ്പോള്‍ തിരിച്ചെത്തുമെന്ന് പറയാനാവാത്ത അവസ്ഥയാണെന്നാണ് രാഹുല്‍ ദ്രാവിഡ് തന്നെ വ്യക്തമാക്കിയത്. സഞ്ജുവിന്റെ അഭാവം രാജസ്ഥാനെ കാര്യമായിത്തന്നെ ബാധിക്കുന്നുണ്ടെന്ന് പറയാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇപ്പോഴിതാ രാജസ്ഥാന്റെ തുടര്‍ തോല്‍വികള്‍ക്ക് പിന്നാലെ സഞ്ജു സാംസണിന്റെ പരിക്കില്‍ സംശയം ഉയര്‍ത്തുകയാണ് ആരാധകര്‍. സഞ്ജു ഫിറ്റ്‌നസ് പ്രശ്‌നങ്ങളെത്തുടര്‍ന്നല്ല മനപ്പൂര്‍വ്വം മാറി നില്‍ക്കുകയാണെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. അതിന്റെ കാരണമായി ടീമിനെതിരേ ഉയരുന്ന ഒത്തുകളി ആരോപണമാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

ഈ സീസണിലെ രാജസ്ഥാന്‍ റോയല്‍സിന്റെ മിക്ക മത്സരങ്ങളിലേയും തോല്‍വിക്ക് പിന്നാലെ ഒത്തുകളി ആരോപണം ഉയര്‍ന്നിരുന്നു. രാജസ്ഥാന്‍ റോയല്‍സ് നേരത്തെ ഒത്തുകളി കേസില്‍ അകപ്പെട്ട ടീമാണ്. കൂടാതെ മുന്‍ ഇന്ത്യന്‍ പേസറും കേരളക്കാരനുമായ എസ് ശ്രീശാന്ത് ഒത്തുകളി കേസില്‍ ഉള്‍പ്പെട്ട് പോയതും എല്ലാവര്‍ക്കും അറിയാവുന്നതാണ്. രാജസ്ഥാന്‍ റോയല്‍സിനെതിരേ ഈ സീസണില്‍ വലിയ ഒത്തുകളി ആരോപണം ഉയരുമ്ബോള്‍ സഞ്ജുവിന് കാര്യങ്ങള്‍ പ്രയാസമാണ്.

ഒത്തുകളി കേസില്‍ രാജസ്ഥാനിലെ ഏതെങ്കിലും താരങ്ങള്‍ ഉള്‍പ്പെടുകയോ ടീം മാനേജ്‌മെന്റ് ഉള്‍പ്പെടുകയോ ചെയ്താല്‍ പോലും നായകനായ സഞ്ജുവിനെയടക്കം ഇത് പ്രതികൂലമായി ബാധിക്കും. അന്നും ദ്രാവിഡ് രാജസ്ഥാന്റെ ഭാഗമായിരിക്കവെയാണ് ശ്രീശാന്ത് രാജസ്ഥാനൊപ്പം ഒത്തുകളി കേസില്‍ ഉള്‍പ്പെടുന്നത്. രാജസ്ഥാനെതിരേ ഒത്തുകളി അന്വേഷണം വേണമെന്ന ആവശ്യം ഇപ്പോള്‍ സജീവമായി ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.

ഈ സാഹചര്യത്തില്‍ രാജസ്ഥാനില്‍ ഇനിയും തുടരുന്നത് സഞ്ജു സാംസണിന് വലിയ ഭീഷണിയാണ്. ഡല്‍ഹിക്കെതിരായ മത്സരത്തിനിടെ സഞ്ജുവിന്റെ ഇടിപ്പിനാണ് പരിക്കേറ്റത്. ഷോട്ട് കളിച്ചപ്പോള്‍ ഇടുപ്പ് ഭാഗം ഇടറിയതാണെന്ന് വ്യക്തം. എന്നാല്‍ ഗുരുതര പരിക്കാണെന്ന കാരണം പറഞ്ഞാണ് സഞ്ജു മാറി നില്‍ക്കുന്നത്. ഇതിന് പിന്നില്‍ ദ്രാവിഡിനോടുള്ള വിയോജിപ്പും ശ്രീശാന്തിന്റെ അനുഭവം മുന്നിലുള്ളതുമാണെന്ന് പറയാം.

ഇത്തവണത്തെ ഐപിഎല്‍ സീസണ്‍ തുടങ്ങിയതിന് പിന്നാലെ ഒത്തുകളി സംഘങ്ങള്‍ സജീവമാണെന്ന മുന്നറിയിപ്പ് ടീമുകള്‍ക്ക് ബിസിസി ഐ നല്‍കിയിരുന്നു. ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംഘമാണ് ഇതിന് പിന്നിലെന്നുമുള്ള സൂചനയും ബിസിസി ഐ നല്‍കിയിരുന്നു. ഈ സീസണിലെ രാജസ്ഥാന്‍ റോയല്‍സിന്റെ പല മത്സരങ്ങളും അനായാസം ജയിക്കാവുന്നതായിരുന്നു. എന്നാല്‍ മധ്യനിരയുടെ നിരാശപ്പെടുത്തുന്ന പ്രകടനം ടീമിനെ പിന്നോട്ടടിക്കുകയാണെന്ന് പറയാം.

ജയിക്കാവുന്ന മത്സരങ്ങളടക്കം രാജസ്ഥാന്‍ തോറ്റതോടെ ടീമിനെതിരേ ഒത്തുകളി ആരോപണം ശക്തമാണ്. ഈ സാഹചര്യത്തില്‍ രാജസ്ഥാനെതിരേ അന്വേഷണം വന്നാല്‍ പലരും കുടുങ്ങാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഈ സാഹചര്യത്തില്‍ സഞ്ജു സാംസണെ സംബന്ധിച്ച്‌ ടീമില്‍ നിന്ന് മാറി നില്‍ക്കുന്നതാണ് നല്ലത്. ഈ സീസണോടെ സഞ്ജു രാജസ്ഥാന്‍ വിടാനുള്ള സാധ്യതകളും കൂടുതലാണ്. അതുകൊണ്ടുതന്നെ കരിയര്‍ തകരാതിരിക്കാനാണ് സഞ്ജു ഇപ്പോള്‍ ബുദ്ധിപൂര്‍വ്വം മാറി നില്‍ക്കുന്നതെന്ന് പറയാം.

Hot Topics

Related Articles