പുതുപ്പള്ളി : ഏപ്രില്‍ 16,17,18 തീയതികളില്‍ ശിവഗിരിയില്‍ നടക്കുന്ന ശ്രീനാരായണ ധര്‍മ്മ മീമാംസ പരിഷത്തിനു മുന്നോടിയായി കോട്ടയം ജില്ലയില്‍ പുതുപ്പള്ളി മണ്ഡലത്തിലെ ശ്രീനാരായണ ധര്‍മ്മ മീമാംസ പരിഷത്ത്, ശിവഗിരി തീര്‍ത്ഥാടനത്തിന്റെ നവതി ആഘോഷം , ശിവഗിരി ബ്രഹ്‌മവിദ്യാലയത്തിന്റെ കനക ജൂബിലി ആഘോഷവും മാര്‍ച്ച് 13 ഞായറാഴ്ച വാകത്താനം എസ്.എന്‍.ഡി.പി.യോഗം ശാഖാ ഹാളില്‍ നടക്കും.
രാവിലെ 9.00ന് പ്രാര്‍ത്ഥനാ സദസ്സ് . 10.00ന് ശിവഗിരി മഠാംഗവും കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറിയുമായ ശ്രീമത് കൈവല്ല്യാനന്ദ സരസ്വതി ശ്രീനാരായണ ധര്‍മ്മ പരിഷത്ത് ഉദ്ഘാടനവും തുടര്‍ന്ന് ‘പിണ്ഡനന്ദി ‘ എന്ന ശ്രീനാരായണ ഗുരു കൃതി അടിസ്ഥാനമാക്കി പഠന ക്ലാസ്സും നയിക്കും. സഭാ മണ്ഡലം പ്രസിഡന്റ് വി.പി. കുഞ്ഞുമോന്‍ സ്വാഗതം ആശംസിക്കും.
12.00ന് ജില്ലാ പ്രസിഡണ്ട് ബാബുരാജ് വട്ടോടില്‍ അധ്യക്ഷത വഹിക്കുന്ന യോഗം സഭ കേന്ദ്ര ഉപദേശ സമിതി ചെയര്‍മാന്‍ കുറിച്ചി സദന്‍ ഉദ്ഘാടനം ചെയ്യും. ശിവഗിരിമഠം പി. ആര്‍. ഒ.ഇ. എം. സോമനാഥന്‍ മുഖ്യപ്രഭാഷണം നടത്തും. സഭ കേന്ദ്ര എക്‌സിക്യൂട്ടീവ് മെമ്പര്‍ പി.കമലാസനന്‍ , സഭ വാകത്താനം യൂണിറ്റ് പ്രസിഡന്റ് വി.ആര്‍. പ്രസന്നന്‍ എന്നിവര്‍ ആശംസാ പ്രസംഗംനടത്തും. 1.00 ന് ഗുരുപൂജ.
2.00ന് ശിവഗിരി തീര്‍ത്ഥാടനം നവതി ആഘോഷ സമ്മേളനം കേന്ദ്ര സമിതി അംഗം ആര്‍.സലിം കുമാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി സുകുമാരന്‍ വാകത്താനം അധ്യക്ഷതവഹിക്കും. മാതൃ സഭ സംസ്ഥാന ഉപാദ്ധ്യക്ഷ സോഫീ വാസുദേവന്‍ പഠന ക്ലാസ് നയിക്കും. വിഷയം ശ്രീ നാരായണ ഗുരുദേവന്റെ ‘ അഷ്ടാംഗദര്‍ശനം ‘ . എസ്.എന്‍.ഡി.പി. യോഗം വാകത്താനം ശാഖാ സെക്രട്ടറി കെ. കെ. ഷാജി, സഭ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഷിബു മൂലേടം, ജില്ലാ ട്രഷറര്‍ മോഹനകുമാര്‍ , മണ്ഡലം സെക്രട്ടറി പി. പി.സന്തോഷ് എന്നിവര്‍ ആശംസാ പ്രസംഗം നടത്തും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9446712603