കുടമാളൂർ. ചങ്ങനാശ്ശേരി അതിരൂപത സോഷ്യൽ സർവീസ് സൊസൈറ്റി ചാസ്സ് കുടമാളൂർ മേഖല
വനിതാദിനാഘോഷവും വിവിധ ക്ഷേമ പദ്ധതികളുടെ പ്രവർത്തനോദ്ഘാടനവും ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി നിർവഹിച്ചു.
Advertisements
ആർപ്പുക്കര പഞ്ചായത്ത് പ്രസിഡന്റ് റോസിലി ടോമിച്ചന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റവ.ഡോ. മാണി പുതിയടം, അയ്മനം പഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജി,ചാസ്സ് ഡയറക്ടർ ഫാ. തോമസ് കുളത്തുങ്കൽ ഫാ. ആന്റണി തറകുന്നേൽ,അന്നമ്മ മാണി,ത്രേസ്യാമ്മ ചാക്കോ,ദീപാ ജോസ്,ഷൈനമ്മ ജെയിംസ്,റീനാ ബെന്നി എന്നിവർ പ്രസംഗിച്ചു. അഡാർട്ട് ഐ. ആർ.സി.എ കോർഡിനേറ്റർ എൻ. എം. സെബാസ്റ്റ്യൻ ക്ലാസ്സ് നയിച്ചു.