ലാലേട്ടാ ഇനി എനിക്കും കൂടെ ഒരു അവസരം താ. കൊതിയാകുന്നു; തുടരും വൻ വിജയമായതിന് പിന്നാലെ കുറിപ്പുമായി സംവിധായകൻ

കൊച്ചി : മോഹന്‍ലാല്‍ നായകനായ തരുണ്‍ മൂര്‍ത്തി ചിത്രം തുടരും തിയറ്ററുകളില്‍ വലിയ ഓളം ഉണ്ടാക്കുകയാണ്. റിലീസിന് ശേഷം ഒരു മലയാള ചിത്രം സമീപകാലത്ത് ഇത്രയും ഹൈപ്പ് നേടുന്നത് ആദ്യം ആയിരിക്കും.ഒരു മോഹന്‍ലാല്‍ ചിത്രത്തിന് ഇത്രയും പോസിറ്റീവ് അഭിപ്രായങ്ങള്‍ ഒരേപോലെ വരുന്നതും അടുത്ത കാലത്ത് സംഭവിച്ചതല്ല. ചിത്രം കണ്ട് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നവരില്‍ സാധാരണ പ്രേക്ഷകരും ഒപ്പം സിനിമാ പ്രവര്‍ത്തകരുമുണ്ട്. ഇപ്പോഴിതാ ചിത്രം കണ്ട തന്‍റെ അനുഭവം പങ്കുവച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് യുവ സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. ഒപ്പം മോഹന്‍ലാലിനോട് ഒരു അഭ്യര്‍ഥനയും മുന്നോട്ടുവെക്കുന്നുണ്ട് അദ്ദേഹം. സോഷ്യല്‍ മീഡിയയിലൂടെയാണ് ജൂഡിന്‍റെ കുറിപ്പ്.

Advertisements

ജൂഡ് ആന്തണി ജോസഫിന്‍റെ കുറിപ്പ്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“മോഹൻലാല്‍ ❤️❤️❤️
തുടരും! !!!
അതെ ലാലേട്ടൻ ഇവിടെ തന്നെ തുടരും.
ശരിക്കും തരിച്ചിരുന്നുപോയ ചിത്രം
തരുണ്‍ മൂര്‍ത്തി, സഹോദരാ എന്തൊരു സംവിധായകനാണ് നിങ്ങള്‍. ഇപ്പോള്‍ നിങ്ങളുടെ ഒരു ആരാധകനാണ് ഞാന്‍.
കെ ആര്‍ സുനില്‍ ചേട്ടാ, നിങ്ങള്‍ അനുഗ്രഹീതനായ എഴുത്തുകാരനാണ്.
ജേക്സിന്‍റെ സംഗീതം, ഷാജി ചേട്ടന്‍റെ ഛായാഗ്രഹണം, വിഷ്ണുവിന്‍റെ സൗണ്ട് മിക്സ് എല്ലാം സൂപ്പര്‍.
പ്രകാശ് വര്‍മ്മ, എന്റെ പൊന്നു ചേട്ടാ ചേട്ടനാണ് ചേട്ടൻ.
ബിനു ചേട്ടൻ, ശോഭന മാം അങ്ങനെ അഭിനയിച്ചവരും പിന്നണിയില്‍ പ്രവർത്തിച്ച ഓരോരുത്തരും അതിഗംഭീരം
രജപുത്ര രഞ്ജിത്തേട്ടനും മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍.
മലയാളം സിനിമയ്ക്ക് ഉള്ളടക്കം തന്നെയാണ് അംബാസഡര്‍.
ലാലേട്ടാ ഇനി എനിക്കും കൂടെ ഒരു അവസരം താ.
കൊതിയാകുന്നു.”

വലിയ പ്രീ റിലീസ് പ്രൊമോഷന്‍ ഇല്ലാതെ എത്തിയ ചിത്രത്തിന്‍റെ അഡ്വാന്‍സ് റിസര്‍വേഷന്‍ റിലീസിന്‍റെ രണ്ട് ദിവസം മുന്‍പ് മാത്രമാണ് ആരംഭിച്ചിരുന്നത്. ഇതില്‍ മികച്ച പ്രതികരണം നേടിയിരുന്നു ചിത്രം. എന്നാല്‍ ആദ്യ ഷോകള്‍ക്കിപ്പുറം ചിത്രത്തിന് എമ്ബാടുനിന്നും പോസിറ്റീവ് അഭിപ്രായങ്ങള്‍ വന്നതോടെ ബുക്ക് മൈ ഷോ അടക്കമുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് പ്ലാറ്റ്‍ഫോമുകളില്‍ ടിക്കറ്റ് വില്‍പ്പന കുതിച്ചുകയറി. അത് ഇപ്പോഴും തുടരും. ആദ്യ വാരാന്ത്യ ബോക്സ് ഓഫീസില്‍ ചിത്രം അത്ഭുതങ്ങള്‍ കാട്ടുമെന്നാണ് ഇന്‍ഡസ്ട്രിയുടെ പ്രതീക്ഷ. ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ശോഭനയാണ് ചിത്രത്തിലെ നായിക.

Hot Topics

Related Articles