ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹിയെ വീഴ്ത്തി കോഹ്ലിപ്പട. ആറു വിക്കറ്റിനാണ് ബാംഗ്ലൂരിന്റെ വിജയം. സ്കോർ: ഡൽഹി: 162;8. ബാംഗ്ലൂർ: 165/4. ഈ വിജയത്തോടെ ബാംഗ്ലൂർ പോയിന്റ് പട്ടികയിൽ ഒന്നാമത് എത്തി. 10 കളികളിൽ നിന്നും 14 പോയിന്റ് നേടിയാണ് ബാം്ഗ്ലൂർ ഒന്നാമത് എത്തിയത്. ഡൽഹി നാലാമതാണ്.
ടോസ് നേടിയ ബാംഗ്ലൂർ ഫീൽഡിംങ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കം ലഭിച്ചെങ്കിലും 3.4 ഓവറിൽ 33 റൺ എത്തിയപ്പോഴേയ്ക്കും ഡൽഹിയ്ക്ക് ആദ്യം വിക്കറ്റ് നഷ്ടമായി. 11 പന്തിൽ 28 റൺ എടുത്ത അഭിഷേക് പോറലാണ് വീണത്. 44 ൽ കരുൺ നായരും (4), 72 ൽ ഡുപ്ലിസിയും (22) പുറത്തായി. മികച്ച കൂട്ട് കെട്ട് ഉണ്ടാക്കി വരുന്നതിനിടെ 102 റൺ സ്കോർ ബോർഡിൽ എത്തിയപ്പോൾ അക്സർ പട്ടേൽ (15) പുറത്തായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
16 റൺ കൂടി സ്കോർ ബോർഡിൽ എത്തിയപ്പോൾ കെ.എൽ രാഹുലും (41) ഭുവനേശ്വർ കുമാറിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 120 ൽ അശുതോഷ് ശർമ്മയും (2), 158 ൽ വിപ്രാഞ്ജ് നിഗവും (12) പുറത്തായി. 162 ൽ ട്രിസ്റ്റൻ സ്റ്റബ്സ് (34) കൂടി പുറത്തായതോടെ ഡൽഹിയുടെ പോരാട്ടം 162 ന് അവസാനിച്ചു. ബാംഗ്ലൂരിന് വേണ്ടി ഭുവനേശ്വർകുമാർ മൂന്നും, ജോഷ് ഹൈസൽവുഡ് രണ്ടും, യഷ് ദയാലും, ക്രുണാൽ പാണ്ഡ്യയും ഓരോ വിക്കറ്ര് വീതം വീഴ്ത്തി.
മറുപടി ബാറ്റിംങ് ആരംഭിച്ച ബാംഗ്ലൂരിന് 20 റൺ എടുക്കുന്നതിനിടയിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. ആറു പന്തിൽ 12 റൺ എടുത്ത ബീത്തലിനെയാണ് നഷ്ടമായത്. അക്സർ പട്ടേലിനായിരുന്നു വിക്കറ്റ്. രണ്ട് പന്തിന് ശേഷം റണ്ണെടുക്കും മുൻപ് ദേവ്ദത്ത് പടിക്കലിനെയും (0) അക്സർ പുറത്താക്കി. സ്കോർ 26 ൽ നിൽക്കെ രജത് പടിദാർ (6) റണ്ണൗട്ടായി. കളി പ്രതിസന്ധിയായിരിക്കെ ക്രീസിലെത്തിയ ക്രൂണാൽ പാണ്ഡ്യയാണ് കളി ബാംഗ്ലൂരിന് അനുകൂലമായി തിരിച്ചത്. 145 ൽ കോഹ്ലി (51) പുറത്താകുമ്പോഴേയ്ക്കും കളി വിജയത്തിന് അടുത്തെത്തിയിരുന്നു. അഞ്ച് പന്തിൽ 18 റണ്ണെടുത്ത ടിം ഡേവിഡും, 47 പന്തിൽ 73 റൺ എടുത്ത കോഹ്ലിയും ചേർന്ന് കളി വിജയത്തിലെത്തിച്ചു.