ബുംറയെ സിക്സിന് തൂക്കി ബിഷ്ണോയി : പിന്നാലെ ആഘോഷം : ചിരിച്ച് ബുംറയും പന്തും

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ല്കനൗ സൂപ്പര്‍ ജയന്റ്‌സ് 54 റണ്‍സിനാണ് പരാജയപ്പെടുന്നത്.മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ആതിഥേയര്‍ ഉയര്‍ത്തിയ 216 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ലക്നൗ 20 ഓവറില്‍ 161ന് എല്ലാവരും പുറത്തായി. ജസ്പ്രിത് ബുമ്ര നാല് വിക്കറ്റ് വീഴ്ത്തി. ട്രന്റ് ബോള്‍ട്ടിന് മൂന്ന് വിക്കറ്റുണ്ട്. വില്‍ ജാക്സ് രണ്ട് പേരെ പുറത്താക്കി. 22 പന്തില്‍ 35 റണ്‍സെടുത്ത ആയുഷ് ബദോനിയാണ് ലക്നൗവിന്റെ ടോപ് സ്‌കോറര്‍.

Advertisements

നേരത്തെ റ്യാന്‍ റിക്കിള്‍ട്ടണ്‍ (32 പന്തില്‍ 58), സൂര്യകുമാര്‍ യാദവ് (28 പന്തില്‍ 54) എന്നിവരുടെ ഇന്നിംഗ്സുകളാണ് മുംബൈക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. പരിക്ക് മാറി മടങ്ങിയെത്തിയ പേസര്‍ മായങ്ക് യാദവ് ലക്നൗവിനായി രണ്ട് വിക്കറ്റ് വീഴ്ത്തി. ജയത്തോടെ മുംബൈ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. 10 മത്സരങ്ങളില്‍ 12 പോയിന്റാണ് മുംബൈക്കുള്ളത്. ഇതിനിടെ മത്സരത്തിലെ ഒരു രംഗമാണ് സോഷ്യല്‍ മീഡിയ ഭരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുംബൈയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുമ്രയ്‌ക്കെതിരെ ലക്‌നൗ വാലറ്റക്കാര്‍ രവി ബിഷ്‌ണോയ് സിക്‌സ് നേടുന്ന രംഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 17-ാം ഓവറിന്റെ അവസാന പന്തിലായിരുന്നു ബിഷ്‌ണോയ് സിക്‌സ് നേടിയത്. ആ സിക്‌സ് ബിഷ്‌ണോയ് മുഷ്ടി ചുരുട്ടി ആഘോഷിക്കുകയും ചെയ്തു. പന്തെറിഞ്ഞ ബുമ്രയ്ക്ക് പോലും ചിരിയടക്കാന്‍ സാധിച്ചില്ല. ഡഗ്‌ഔട്ടില്‍ ഇരുന്ന് റിഷഭ് പന്തും ആ രംഗം ആസ്വദിക്കുന്നുണ്ടായിരുന്നു.

Hot Topics

Related Articles