കോട്ടയം: കോട്ടയം നഗരമധ്യത്തിൽ കുര്യൻ ഉതുപ്പ് റോഡിൽ നായ കുറുകെ ചാടിയതിനെ തുടർന്നു ബൈക്കിൽ നിന്നും വീണ് യുവാക്കൾക്കു പരിക്ക്. കുര്യൻ ഉതുപ്പ് റോഡിലെ അതിരൂക്ഷമായ തെരുവുനായ ശല്യമാണ് യുവാക്കളെ വീഴ്്ത്തിയത്. പരിക്കേറ്റ രണ്ടു യുവാക്കളെയും ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം കുമാരനല്ലൂർ കരിസ്മയിൽ ഷീസ് (22), ആലപ്പുഴ പുന്നപ്ര നാലാങ്കൽ വീട്ടിൽ നിഖിൻ (25) എന്നിവരെയാണ് പരിക്കുകളോടെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വ്യാഴാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. കുമാരനല്ലൂർ സ്വദേശിയായ ഷീസും, സുഹൃത്ത് നിഖിലും കുര്യൻ ഉതുപ്പ് റോഡിലൂടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു. ഇതിനിടെ, ഇൻഡോർ സ്‌റ്റേഡിയത്തിനു സമീപത്തു വച്ച് ഇവർ സഞ്ചരിച്ച സ്‌കൂട്ടറിന് കുറുകെ നായ ചാടുകയായിരുന്നു. റോഡിൽ വീണ രണ്ടു പേർക്കും സാരമായി പരിക്കേറ്റു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ സമയം ഇതുവഴി എത്തിയ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയിയുടെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന് പരിക്കേറ്റ രണ്ടു യുവാക്കളെയും ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. കുര്യൻ ഉതുപ്പ് റോഡിൽ തെരുവുനായ ശല്യം അതിരൂക്ഷമാണെന്നു നാട്ടുകാർ ആരോപിച്ചു. പ്രദേശത്ത് നഗരസഭ അധികൃതർ മാലിന്യം സൂക്ഷിക്കുന്നതാണ് തെരുവുനായ ശല്യത്തിന് കാരണമാകുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നുണ്ട്.
ഈ സാഹചര്യത്തിൽ തെരുവുനായ ശല്യം അടിയന്തരമായി നീക്കം ചെയ്ത് നാട്ടുകാർക്ക് പരിഹാരം നൽകാൻ നഗരസഭ അധികൃതർ തയ്യാറാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.