രേണു സുധിയുടെ വിവാഹം കഴിഞ്ഞു : ഹണിമൂൺ ഊട്ടിയിൽ ; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

കൊച്ചി : അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി റീലുകളിലൂടെ സോഷ്യല്‍ മീഡിയയയില്‍ വൈറലാകാറുണ്ട്. മുമ്ബ് രേണു വിവാഹിതയായി എന്ന രീതിയില്‍ ചില വീഡിയോകള്‍ പ്രചരിച്ചിരുന്നു.അത് റീലിന്റെ ഭാഗമാണെന്ന് രേണു വ്യക്തമാക്കിയിരുന്നു.

Advertisements

രേണു സുധിയുടെ പുതിയൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അമ്ബലത്തില്‍ വിവാഹ വേഷത്തില്‍ യുവാവിനൊപ്പം നില്‍ക്കുന്നതാണ് വൈറലായ വീഡിയോകളിലൊക്കെ ഉള്ളത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വധുവിന്റെ സ്ഥാനത്ത് രേണുവെന്നും വരന്റെ സ്ഥാനത്ത് പ്രതീഷ് എന്നും എഴുതിയിരിക്കുന്ന ക്ഷണക്കത്തും താലിയുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ചർച്ചയായി. ഹണിമൂണ്‍ എവിടെയാണെന്ന ചോദ്യത്തിന് ഊട്ടിയാണെന്നും ഇവിടെ ഭയങ്കര ചൂടാണെന്നും രേണുവിന്റെ കൈപിടിച്ചുനടക്കുന്നതിനിടെ ‘വരൻ’ മറുപടി നല്‍കുന്നു. ഇതോടെ യഥാർത്ഥ വിവാഹമാണെന്നാണ് മിക്കവരും കരുതിയത്.

ചിലർ വിമർശനവുമായെത്തുകയും ചെയ്തു. “സുധിയോടുള്ള സ്നേഹം എന്തായിരുന്നു. എന്നിട്ടാണ് വീണ്ടും വിവാഹം” എന്നൊക്കെ പറഞ്ഞായിരുന്നു വിമർശനം. എന്നാല്‍ വിധവയ്ക്ക് എന്താ വേറെ വിവാഹം കഴിച്ചുകൂടേയെന്ന് ചോദിച്ച്‌ നിരവധി പേർ രേണുവിനെ പിന്തുണച്ചുകൊണ്ടും കമന്റ് ചെയ്‌തു. ഇതൊരു ആല്‍ബം ഷൂട്ടായിരുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് രേണുവിന്റെ വരനായി വേഷമിട്ട ഷിജു പള്ളിപ്പുറം. ഷൂട്ടിംഗിന്റെ വീഡിയോയും പങ്കുവച്ചിട്ടുണ്ട്.

Hot Topics

Related Articles