കോട്ടയം: എരുമേലി ഗ്രാമപഞ്ചായത്തിലെ പട്ടിക വർഗ കോളനിയായ എരുത്വാപ്പുഴ കോളനിയിൽ അംബേദ്കർ ഗ്രാമ വികസന പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക ഊരുകൂട്ടം ചേർന്നു. പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഊരുകൂട്ടം
സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ എ ഉദ്ഘാടനം ചെയ്തു. മലവേടർ സമുദായത്തിൽപ്പെട്ട 79 പട്ടിക വർഗ കുടുംബങ്ങൾ താമസിക്കുന്ന കോളനിയിൽ ഒരു കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്
കോളനിയുടെ അടിസ്ഥാന സൗകര്യവികസനം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയ്ക്ക് പ്രാധാന്യം നൽകിയുള്ളതാണ് പദ്ധതി. കോളനി കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന യോഗ ത്തിൽ എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ജോർജുകുട്ടി അധ്യക്ഷത വഹിച്ചു. പാലാ ആർ.ഡി.ഒ പി.ജി. രാജേന്ദ്ര ബാബു മുഖ്യപ്രഭാഷണം നടത്തി. പട്ടിക വർഗ വികസന വകുപ്പ് ജില്ലാ ഓഫീസർ ഇൻ ചാർജ് വിധു മോൾ എസ്, പുഞ്ചവയൽ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എ. നിസാർ, വിവിധ വകുപ്പു ഉദ്യോഗസ്ഥർ, പ്രമോട്ടർമാർ , ഊരുമൂപ്പൻ, ഊരുകൂട്ട കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.