കോട്ടയം : ഓൾ കേരള പ്ലസ് ടു ലാബ് അസിസ്റ്റൻസ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം 2022 ശനിയാഴ്ച്ച 12 ന് കോട്ടയം വൈഎംസിഎ ഹാളിൽ നടക്കും. സെമിനാർ, തെരെഞ്ഞെടുപ്പ്, പ്രതിനിധി സമ്മേളനം, യാത്രയയപ്പ്, ആദരിക്കൽ, പൊതുസമ്മേളനം എന്നിവ നടക്കും.
രാവിലെ 9.15ന് പതാക ഉയർത്തൽ, തുടർന്ന് 9.45 ന് സജേഷ്കുമാർ എൻ. നയിക്കുന്ന സെമിനാർ 10 ന് തെരെഞ്ഞെടുപ്പ് തുടർന്ന് 10.30 നടക്കുന്ന പൊതുസമ്മേളനം എ. കെ.പി. എൽ. എ. ജില്ലാ പ്രസിഡൻ്റ് മനോജ് കുമാർ കെ.കെയുടെ അധ്യക്ഷതയിൽ അഡ്വ. ജോബ് മൈക്കിൾ എം എൽ എ ഉദ്ഘാടനം ചെയ്യും സംസ്ഥാന നേതാക്കളായ ജോൺസി ജേക്കബ്, സുമേഷ് കാഞ്ഞിരം, ടി.വി കുര്യാക്കോസ്, അരുൺ ജോസ്, സജി തോമസ് എന്നിവരെ ആദരിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സർവ്വീസിൽ നിന്നും വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകും . നിർമ്മല ജിമ്മി (ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്), .ബിൻസി സെബാസ്റ്റ്യൻ (മുൻസിപ്പൽ ചെയർപേഴ്സൺ) എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. ബിജു ഡൊമിനിക്, ലിനു കെ. ഫ്രാൻസിസ്, ജി. രാധാകൃഷ്ണൻ, ബിജു എസ്. മേനോൻ, ജോസഫ് കുര്യൻ, സജേഷ്കുമാർ എൻ, സക്കീർ മജീദ്, സാജൻ തറയിൽ, ജിൻസി ജോസഫ്. ജോൺ ഏബ്രഹാം, സോമി തോമസ് എന്നിവർ പ്രസംഗിക്കും.